കഴുത്തിലെയും നെഞ്ചിലും ടാറ്റൂ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി ശാലു മേനോൻ..!!

ചെറിയ വേഷങ്ങളിലൂടെ മലയാള സിനിമയിലും പരമ്പരയിലും പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശാലു മേനോൻ. മികച്ച നർത്തകി കൂടിയായ ശാലു മേനോൻ കലാ രംഗത്ത് സജീവമാണ്. സോളാർ വിവാദങ്ങളിലും നടി ഏറെ കാലം നിറഞ്ഞു നിന്നിരുന്നു. എന്നാൽ വിവാദങ്ങൾക്ക് എല്ലാം വിട നൽകി വിവാഹം കഴിച്ച് സീരിയൽ രംഗത്ത് സജീവമാണ് ഇപ്പോൾ.

എന്നാൽ സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുന്നത് നടിയുടെ പുത്തൻ ചിത്രങ്ങളാണ്. കഴുത്തിലും നെഞ്ചിലും പൂമ്പാറ്റയുടെ ടാറ്റൂ പതിച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. അതിസുന്ദരിയായിട്ടുണ്ട് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഫോട്ടോഗ്രാഫർ ഗോകുൽ കൃഷ്ണനാണ് തന്റെ ക്യാമറ കണ്ണുകളിലൂടെ ചിത്രങ്ങൾ അതിമനോഹരമായി ഒപ്പിയെടുത്തിരിക്കുന്നത്.


“ജീവിതത്തിലെ ഓരോ നിമിഷവും ഇതുപോലെ പകർത്തണം. കാലക്രമമേണ ഈ ഓർമ്മകൾ മധുരമാകും” എന്ന അടിക്കുറപ്പിലൂടെയാണ് നടി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നാല്പത് പിന്നീട്ടിട്ടും ഇരുപതിന്റെ ചെറുപ്പമായിൽ മിനിസ്‌ക്രീനിൽ നിറഞ്ഞാടി നിൽക്കുന്ന നടിയുടെ സൗന്ദര്യ രഹസ്യങ്ങൾ ആരാധകർ തിരക്കാറുണ്ട്.

ബ്രിട്ടീഷ് മാർക്കറ്റ് എന്ന സിനിമയിലൂടെയാണ് ശാലു സിനിമ ജീവിതത്തിലേക്ക് കടക്കുന്നത്. മികച്ച അഭിനയം കാഴ്ചവെച്ച നടി പിന്നീട് പല അവസരങ്ങളും തേടിയെത്തിരുന്നു. സിനിമയിൽ തിളങ്ങിട്ടുണ്ടെങ്കിലും ഏറെ ജനശ്രെദ്ധ നേടുന്നത് മലയാള പരമ്പരകളിലൂടെയാണ്.ഒരുപാട് നല്ല കഥാപാത്രങ്ങളായിരുന്നു ശാലു മലയാളി പ്രേക്ഷകർക്ക് വേണ്ടി സമ്മാനിച്ചത്.