സാരിയിൽ തിളങ്ങി നടി അതിര ഹരികുമാർ..!! ചിത്രങ്ങൾ കാണാം…

മലയാള സിനിമകളിൽ നിറസാന്നിധ്യമായ താരമാണ് ഡോക്ടർ ആതിര ഹരികുമാർ. ഒരു അഭിനയത്രി എന്നതിലുപരി ഡെന്റിസ്റ്റ്, മോഡൽ എന്നീ മേഖലയിലും സജീവമാണ് ആതിര. തന്റെ പഠന കാലത്താണ് മോഡൽ മേഖലയിലേക്ക് ചുവട് വെക്കുന്നത്. പിന്നീട് പല ഫോട്ടോഷൂട്ടുകളുടെ ഭാഗമാകുവാൻ ആതിരയ്ക്ക് സാധിച്ചു.

ഇൻസ്റ്റാഗ്രാമിൽ ഏറെ സജീവമാണ് നടി. ഓരോ ദിവസവും വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് നടിയെ കാണാൻ സാധിക്കുന്നത്. നടി പങ്കുവെക്കുന്ന ഫോട്ടോഷൂട്ടുകൾക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോൾ താരം തരംഗമാകുന്നത് മറ്റൊരു ഫോട്ടോഷൂട്ടിലാണ്.


ചുവന്ന സാരീ ധരിച്ചാണ് ആതിര ഇത്തവണ പ്രത്യക്ഷപെട്ടിട്ടുള്ളത്. അതിസുന്ദരിയായിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. വാരികുഴിയിലെ കൊലപാതകത്തിനു ശേഷം അമിത് ചക്കാലയ്ക്കൾ പ്രധാന കഥാപാത്രമായി എത്തുന്ന ജിബൂട്ടിയുടെ ഓഡിയോ ലോഞ്ചിങ് ഭാഗമായി നടി പങ്കുയെടുത്തപ്പോൾ ക്യാമറമാൻ പകർത്തിയ ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

ത്രീ ലീഫ് ഫോട്ടോഗ്രാഫർസാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.
എസ്‌ ജെ സിനുവാണ് എഴുതി സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ബ്ലൂഹിൽ നയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ആഫ്രിക്കൻ ജിബൂട്ടിയിലെ വ്യവസായിയുമായ ജോബി പി സാമാണ് നിർമാണം ചെയ്തിരിക്കുന്നത്. ദിലീഷ് പോത്തൻ, മേജർ രവി, സണ്ണി വെയ്ൻ തുടങ്ങി നിരവധി താരങ്ങളാണ് ലോഞ്ചിങ്ങിന് പങ്കുയെടുത്തത്.