കറുപ്പിൽ ഗ്ലാമറസായി നടി അമെയ മത്യൂ..! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

449

ബിഗ്സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രക്ഷക ശ്രദ്ധ നേടിയ താരമാണ് അമേയ മാത്യു. ആട് 2, ഒരു പഴയ ബോംബ് കഥ എന്നീ സിനിമകളിലൂടെ എത്തിയ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. കരിക്ക് വെബ് സീരീസിലെ കഥാപാത്രത്തിലൂടെയാണ് മോഡലും കൂടിയായ അമേയ മാത്യു സോഷ്യൽ മീഡിയയിലും സജീവമായത്.

നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ചിത്രങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് ദി പ്രീസ്റ്റ്. മമ്മൂട്ടി മഞ്ജു വാരിയർ സുപ്രധാരണ വേഷങ്ങളിൽ എത്തിയ സിനിമയിൽ പ്രധാന കഥാപാത്രം താരം കൈകാര്യം ചെയ്തിരുന്നു. ഓരോ വർഷവും വ്യത്യസ്ത രൂപത്തിലാണ് നടിയെ കാണാൻ സാധിക്കുന്നത്.

ഇപ്പോൾ ആരാധകർക്കിടയിൽ ഏറെ ചർച്ച വിഷയമായി മാറിയിരിക്കുന്നത് തന്റെ പുതിയ ചിത്രവും കുറിപ്പുമാണ്. കറുത്ത ഗ്ലാമർ വസ്ത്രങ്ങൾ ധരിച്ചാണ് താരം ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. “ഇൻസൾട്ട് ആണ് മുരളി ഈ ലോകത്തിലെ ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്റ്. ഏത് തോറ്റവനെയും ജയിപ്പിക്കുന്ന ട്യൂഷൻ. ഇൻസൾട്ട് ആയിട്ടുള്ളവനെ ജീവിതത്തിൽ രക്ഷപ്പെട്ടിട്ടുള്ളു” എന്ന നടി കുറിച്ചത്.

എന്തായാലും ചിത്രങ്ങളും കുറിപ്പുകളും സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ മാറ്റമാണ് നടി തന്റെ പുതിയ ചിത്രങ്ങളിൽ കൊണ്ടുവന്നിട്ടുള്ളത്. അതുമാത്രമല്ല നടിയുടെ ഏറ്റവും ഇഷ്ടപ്പെട്ട നിറം കറുപ്പ് തന്നെയാണ്. അതുകൊണ്ട് തന്നെ അതിസുന്ദരിയായിട്ടാണ് നടിയെ കാണാൻ സാധിക്കുന്നത്.