വീട്ടിലെ നായക്കൊപ്പം ചിത്രങ്ങൾ എടുത്ത് നടി ആൻ അഗസ്റ്റിൻ..!! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

ഒരു കാലത്ത് മലയാള സിനിമയിൽ ഏറെ സജീവമായിരുന്ന നടനായിരുന്നു ആഗസ്റ്റീൻ. തന്റെ പിതാവിന്റെ പാത തന്നെയായിരുന്നു മകളായ ആൻ ആഗസ്റ്റിൻ പിന്തുടർന്നത്. മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ച സിനിമയായിരുന്നു എൽസമാ എന്ന ആൺകുട്ടി. ഈ സിനിമയിലൂടെയായിരുന്നു നടി അഭിനയ ജീവിതത്തിലേക്ക് കടന്നത്.

ചുരുക്കം ചില സിനിമകലിൽ മാത്രം വേഷമിട്ട താരം മറ്റ് നടിമാരെ പോലെ വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും നീണ്ട ഇടവേള എടുത്തിരിക്കുകയാണ്. രണ്ട് വർഷം നീണ്ട പ്രണയത്തിനു ശേഷമാണ് ക്യാമറമാൻ ജോമോൻ ടി ജോൺ ആൻ അഗസ്റ്റിനെ തന്റെ ജീവിത പങ്കാളിയാക്കിയത്. സിനിമയിൽ നിന്നും വിട്ട് നിന്ന താരം ഇപ്പോൾ അഭിനയ ജീവിതത്തിലേക്ക് കടന്നു വരാനുള്ള തയ്യാറുടെപ്പിലാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് തന്റെ ഏറ്റവും പുതിയ ചിത്രമാണ്. തറയിൽ കിടന്ന് ഒരു നായയെ കളിപ്പിക്കുന്ന ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മല്ലു സ്ക്രീൻ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ പുത്തൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. വ്യത്യസ്തമായ വസ്ത്ര ധാരണയിലാണ് നടിയെ ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

വളരെ പെട്ടന്നായിരുന്നു നടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഇനിയൊരു സിനിമയിൽ ആൻ അഗസ്റ്റിനെ കാണാൻ സാധിക്കുമോ എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. എന്തായാലും തന്റെ ഒരു തിരിച്ചു വരവിനു ഏറെ ആകാംഷയിലാണ് സിനിമ പ്രേക്ഷകർ.