ബ്ലൗസിന് പകരം ട്ടി ഷർട്ട്..! വെറൈറ്റി വേഷത്തിൽ സനുഷ സന്തോഷ്..!

1558

ബാലതാരമായി സിനിമയിലെത്തി പിന്നീട് മലയാളി പ്രേഷകരുടെ മനസ് കീഴടക്കിയ താരമാണ് സനുഷ സന്തോഷ്‌. രണ്ടായിരത്തിൽ പുറത്തിറങ്ങിയ ദാദ സാഹിബ്‌ എന്ന സിനിമയിലൂടെയാണ് നടി ബിഗ്സ്ക്രീനിലേക്ക് ചുവട് വെക്കുന്നത്. മിനിസ്‌ക്രീനിലൂടെയാണ് താരം അഭിനയ ജീവിതത്തിൽ കടക്കുന്നത്.

മികച്ച അഭിനയം കാഴ്ചവെച്ച താരത്തിന് പിന്നീട് രണ്ട് പ്രാവശ്യമായിരുന്നു മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചത്. മീശ മാധവൻ, മാമ്പഴക്കാലം, മിസ്റ്റർ മരുമകൻ, കുട്ടിയും കോലും, കാഴ്ച്ച, ജീനിയസ്, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

നിരവധി പുരസ്‌കാരങ്ങളായിരുന്നു താരം വാരി കൊണ്ട് പോയത്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.
തന്റെ പുത്തൻ സിനിമ വിശേഷങ്ങളും ചിത്രങ്ങളുമായി നടി ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. താരം പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാവുള്ളത്.

എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് നടിയുടെ പുത്തൻ ചിത്രമാണ്. സാരീ ധരിച്ച് ഒരു പുഞ്ചിരിയോടെ നിൽക്കുന്ന സനുഷയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്. എന്നാൽ ഏറെ വ്യത്യസ്തമായിട്ടാണ് ഇത്തവണ പ്രേത്യക്ഷപ്പെട്ടിട്ടുള്ളത്. ഷിർട്ടിന് പകരം ബ്ലൗസാണ് നടി ഉപയോഗിച്ചിരിക്കുന്നത്. ആ പഴയ കൊച്ചു കുട്ടിയല്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. ഇൻസ്റ്റാഗ്രാം വഴിയാണ് താരം തന്റെ പുത്തൻ ചിത്രം പങ്കുവെച്ചത്. ചുരുങ്ങിയ സമയം കൊണ്ടാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായത്.