വീണ്ടും സാരിയിൽ സുന്ദരിയായി നടി സാധിക വേണുഗോപാൽ..! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

വ്യത്യസ്തമായ ഭാവത്തിലും വേഷത്തിലും ഫോട്ടോഷൂട്ടുകൾ ചെയ്യുന്ന സാധിക വേണുഗോപാലിനെ ഫോട്ടോഷൂട്ടുകളുടെ രാഞ്ജി എന്നാണ് വിളിക്കപ്പെടുന്നത്. എല്ലാ ദിവസവും ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും പങ്കുവെക്കുന്ന ഒരാളാണ് സാധിക. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന പട്ടുസാരി എന്ന പരമ്പരയിലൂടെയാണ് സാധിക പ്രേഷകരുടെ സുപരിചിതയായതെങ്കിലും അതിനു മുമ്പ് തന്നെ അഭിനയത്തിൽ കഴിവ് തെളിയിച്ച താരമാണ് സാധിക.

ഷോർട്ട് ഫിലിമിലൂടെ തന്റെ അഭിനയം തുടക്കം കുറിച്ചെങ്കിലും പിന്നീട് ബിഗ്സ്ക്രീനിലും മിനിസ്ക്രീനിലും താരം ഒരുപോലെ തിളങ്ങി നിന്നിരുന്നു. ഇൻസ്റ്റാഗ്രാമിൽ സ്ഥിരമായി പങ്കുവെക്കുന്ന ഫോട്ടോഷൂട് ചിത്രങ്ങൾ പങ്കുവെക്കുന്ന സാധികയുടെ പുതിയ ചിത്രമാണ് ഇപ്പോൾ ആരാധകരുടെ മനം കവർന്നിരിക്കുന്നത്.

സാരീയിൽ ശാലീനിത സുന്ദരിയായിരിക്കുകയാണ് സാധിക. ഫോട്ടോഗ്രാഫർ മിഥുൻ ബോസാണ് ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുത്തിരിക്കുന്നത്. അല്പം ഗ്ലാമർസ് വേഷത്തിലാണ് താരം വസ്ത്രം ധരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നിമിഷം നേരം കൊണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായത്. മികച്ച അഭിപ്രായങ്ങളാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

ഏറെ വിവാദങ്ങൾ സൃഷ്ടിച്ച നടിയാണ് സാധിക. അതിന്റെ പ്രധാന കാരണം എവിടെയും തന്റെ നിലപാട് തുറന്നു പറയുന്ന വ്യക്തിയാണ്. തന്റെ ചിത്രങ്ങൾക്ക് സദാചാര കമന്റ്സ് വരുമ്പോൾ മറ്റ് നടിമാരെ പോലെ സാധിക മൗനം പാലിക്കാറില്ല. ശക്തമായിട്ടാണ് താരം അതിനെതിരെ പ്രതികരിക്കുന്നത്. ഫ്ലവർസ് ടീവിൽ സംപ്രേഷണം ചെയ്യുന്ന ഷോകളിൽ താരം നിറസാന്നിധ്യമാണ്.