ക്യൂട്ട് ലുക്കിൽ പ്രിയ നടി പാർവതി മേനോൻ..! താരത്തിൻ്റെ പുതിയ ചിത്രങ്ങൾ കാണാം..

രണ്ട് തവണ മികച്ച നടിയ്ക്കുള്ള കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ച നടിയാണ് പർവതി. ആസിഫ് അലി, ടോവിനോ തോമസ് എന്നിവർ അഭിനയിച്ച ഉയിരേ എന്ന സിനിമയും, പാർവതി തകർത്ത് അഭിനയിച്ച “ടേക്ക് ഓഫ്” എന്ന സിനിമയായിരുന്നു നടിയ്ക്ക് പുരസ്ക്കാരങ്ങൾ നേടി കൊടുത്തത്.

2006ൽ പുറത്തിറങ്ങിയ “ഔട്ട് ഓഫ് സിലബസ്” എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിൽ വന്നതെങ്കിലും ഏറെ ജന ശ്രദ്ധ നേടിയത് നോട്ട് ബുക്ക് എന്ന സിനിമയിലൂടെയായിരുന്നു. നോട്ട്ബുക്കിൽ റോമയും സുപ്രധാരണ വേഷത്തിൽ എത്തിയിരുന്നു. ഏതൊരു കഥാപാത്രം നൽകിയാലും അത് മികച്ചതാക്കി ചെയ്യുന്ന താരമാണ് പാർവതി.

പിന്നീട് എന്നും എന്റെ മൊയ്തീൻ, കൂടെ, വൈറസ്, മൈ സ്റ്റോറി, ചാർളി, ഉത്തമ വില്ലൻ, ബാംഗ്ലൂർ ഡേയ്സ് തുടങ്ങി നിരവധി സിനിമകളിൽ നായികയായി തിളങ്ങാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രമല്ല തമിഴ് കന്നട മേഖലയിലും പാർവതി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ തന്നെ താരമൂല്യമുള്ള നടിമാരിൽ ഒരാളായി മാറിയിരിക്കുകയാണ് പാർവതി.

സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ചിത്രങ്ങൾ പങ്കുവെക്കാറുള്ള നടി ഇപ്പോൾ എത്തിയിരിക്കുന്നത് പതിമൂന്നു വയസുകാരിയായ നന്ദിത ഡിസൈൻ ചെയ്ത വസ്ത്രം ധരിച്ച ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടാണ്. ചെന്നൈയിൽ പഠിക്കുന്ന വിദ്യാർത്ഥിനിയാണ് നന്ദിത. നടിയുടെ പുത്തൻ ഫോട്ടോഷൂട്ട് ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ.