സാരിയിൽ മനോഹര ചിത്രങ്ങൾ ആരാധകർക്ക് പങ്കുവച്ച് നടി നൈല ഉഷ..!! താരത്തിൻ്റെ വിഷു ദിന ചിത്രങ്ങൾ കാണാം..

305

2013ൽ പുറത്തിറങ്ങിയ മമ്മൂട്ടി പ്രധാന കഥപാത്രമായി എത്തിയ കുഞ്ഞനന്തന്റെ കട എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നൈല ഉഷ. ചിത്തിര എന്ന കഥാപാത്രമായിരുന്നു നൈല അവതരിപ്പിച്ചത്. മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് ഗ്യാങ്സ്റ്റർ, പുണ്യാളൻ അഗർബത്തീസ്, പ്രേതം, പ്രേതം, ഫയർമാൻ, പത്തേമാരി തുടങ്ങിയ സിനിമകളിൽ നടി തിളങ്ങിട്ടുണ്ട്.

ഒറ്റുമിക്ക പ്രമുഖ നടന്മാരുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം നടിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഒരു അഭിനയത്രി എന്നതിലുപരി മോഡൽ, റേഡിയോ ജോക്കി തുടങ്ങിയ മേഖലയിലും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ദുബായിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്ന സമയത്തായിരുന്നു സിനിമയിലേക്കുള്ള തന്റെ വരവ്.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി. നിരന്തരം നടി ആരാധകരുമായി സംവദിക്കാറുണ്ട്. എന്നാൽ ഇപ്പോൾ വിഷു പ്രമാണിച്ച് നടി പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. വെള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായിരിക്കുന്ന നൈല ഉഷയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുന്നത്.

എല്ലാവർക്കും നന്മയുടെയും സ്നേഹത്തിന്റെയും വിഷു ആശംസകൾ എന്നായിരുന്നു താരം പങ്കുവെച്ച ചിത്രങ്ങളിൽ കുറിപ്പായി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ തന്നെ നടിയ്ക്ക് ഏകദേശം 15 ലക്ഷം ഫോള്ളോവർസാനുള്ളത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയത്തിനുള്ളിലായിരുന്നു താരത്തിന്റെ പുത്തൻ ചിത്രം വൈറലായത്. ഒരുപാട് താരങ്ങൾ നല്ല അഭിപ്രായങ്ങളുമായി രംഗത്ത് എത്തുന്നുണ്ട്.