പ്രേക്ഷക ശ്രദ്ധ നേടി “മൈക്കിൾസ് കോഫീ ഹൌസ്” ട്രൈലർ കാണാം..

95

അനിൽ ഫിലിപ്പിന്റെ സംവിധാനത്തിൽ ഒരുക്കുന്ന സിനിമയായ മൈക്കിൽസ് കോഫീ ഹൗസിന്റെ ട്രൈലെർ പുറത്തിറങ്ങിരിക്കുകയാണ്. അങ്കമാലി ഫിലിസിന്റെ ബാനറി ജിജോ ജോസാണ് നിർമാണം നിരവഹിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ഈ സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.

എന്നാൽ ടീസറും ട്രൈലെറും രണ്ട് വ്യത്യസ്ത രീതിയായിരുന്നു സിനിമ പ്രേക്ഷകർ കണ്ടിരുന്നത്. ടീസറിൽ റൊമാന്റിക്കായിരുന്നു എടുത്ത് കാണിച്ചിരുന്നത്. എന്നാൽ ട്രൈലെറിൽ നിന്നും ആദ്യം മുതൽ അവസാനം വരെ കാണികളെ ഏറെ ആകാംഷയോടെ ത്രില്ല് അടിപ്പിക്കുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

യുവ നടൻ ഡെനി ധീരജാണ് സിനിമയിലെ നായകൻ കഥാപാത്രം കൈകാര്യം ചെയ്യുന്നത്. എന്നാൽ നായികയായി സിനിമയിൽ എത്തുന്നത് ജൂൺ ഫെയിം മാർഗരറ്റാണ്. ചില സിനിമകളിൽ മാത്രമേ നടിയ്ക്ക് മുഖം കാണിക്കാൻ അവസരം ലഭിച്ചിട്ടുള്ളു. ആദ്യമായിട്ടാണ് നായികയായി താരം ബിഗ്സ്‌ക്രീനിൽ എത്തുന്നത്. രഞ്ജി പണിക്കരും മറ്റൊരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.

ഫെബിൻ ഉമ്മച്ചൻ, അരുൺ സണ്ണി, ജയിംസ് ഏലിയാസ്, ഡേവിഡ് രാജ്, കോട്ടയം പ്രദീപ്‌, ഹരിശ്രീ മാർടീൻ എന്നിവർ സുപ്രധാരണ വേഷങ്ങളിൽ എത്തുന്നുണ്ട്. അതിവിസ്മയായി ക്യാമറ കൈകാര്യം ചെയുന്നത് ശരത് ബാബു ആണ്. മരക്കാർ എന്ന സിനിമയുടെ സംഗീത നിർവഹിച്ച റോണി റഫേലാണ് ഈ സിനിമയുടെയും സംഗീതവും ഒരുക്കിയിരിക്കുന്നത്. നിഖിൽ വേണുയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. എന്തായാലും സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് സിനിമ പ്രേക്ഷകർ.