അർച്ചന കവിക്ക് എന്താ പ്രാന്ത് പിടിച്ചോ..? താരത്തിൻ്റെ ഡാൻസ് കണ്ട് അന്തം വിട്ട് ആരാധകർ..

ലാൽ ജോസിന്റെ സംവിധാനത്തിലൂടെ മലയാളികൾക്ക് ലഭിച്ച മികച്ച ഒരു സിനിമയായിരുന്നു നീലത്താമര. സിനിമയിൽ നായിക കഥാപാത്രം കൈകാര്യം ചെയ്തത് അർച്ചന കവിയായിരുന്നു. ഈ സിനിമയിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്ന നടിയാണ് അർച്ചന കവി. തന്റെ ആദ്യ സിനിമ തന്നെ സൂപ്പർ ഹിറ്റാവുകയും പിന്നീട് നിരവധി അവസരങ്ങളായിരുന്നു തേടിയെത്തിയത്.

മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടിയ സിനിമയായിരുന്നു നീലത്താമര. പിന്നീട് നാടോടി മന്നൻ, ഹണി ബീ, പട്ടം പോലെ, ബെസ്റ്റ് ഓഫ് ലുക്ക് എന്നീ സിനിമകളിൽ തിളങ്ങാൻ സാധിച്ചു. മലയാളം കൂടാതെ തമിഴ് തെലുങ്ക് സിനിമകളിലും അർച്ചന തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

അഭിനയത്രി മാത്രമല്ല ടെലിവിഷൻ അവതാരികയായും യൂട്യൂബ് വ്ലോഗ് എന്നീ മേഖലയിലും നടി ഏറെ സജീവമാണ്. ബിഗ് സ്ക്രീനിൽ അത്ര സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ അർച്ചന സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം മൂന്നു ലക്ഷത്തിൽ മേലെ ആരാധകരാണ് നിലവിൽ നടിയ്ക്കുള്ളത്.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ച ഒരു വീഡിയോയാണ് തരംഗമാവുന്നത്. അർച്ചന തൻ്റെ പട്ടിയുമയി ഡാൻസ് കളിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. അർച്ചനയുടെ ഡാൻസ് കണ്ട് താരത്തിന് വട്ടായോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വീഡിയോ വൈറലായത്.

https://youtu.be/pOIrG9oCk-U