വർക്കൗട്ട് വീഡിയോ ആരാധകർക്ക് പങ്കുവച്ച് പ്രിയ താരം സാനിയ ഇയ്യപ്പൻ..! വീഡിയോ കാണാം

മഴവിൽ മനോരമ സംപ്രേഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് എന്ന ടെലിവിഷൻ ഷോയിലൂടെ ഏറെ ജനശ്രദ്ധ നേടിയ തരമാണ് സാനിയ ഇയപ്പൻ. മത്സരത്തിലെ സെക്കന്റ്‌ റന്നർ കൂടിയായിരുന്നു സാനിയ. ബാലതാരമായിട്ടായിരുന്നു നടി സിനിമയിലേക്ക് എത്തിയത്. 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഘി എന്ന സിനിമയിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് ചുവടുവെക്കുന്നത്.

മികച്ച പ്രകടനം കാഴ്ച്ച സാനിയ പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്നാൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ലൂസിഫർ എന്ന സിനിമയും ക്വീൻ എന്ന സിനിമയിലൂടെയാണ് നടി ശ്രദ്ധയമായ കഥാപാത്രം ചെയ്തത്. മലയാള സിനിമയിലെ ഭാവി വാഗ്ദാനമാണ് സാനിയ.

അഭിനയത്തിൽ മാത്രമല്ല നർത്തകിയായും മോഡലായും നടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ നടി തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ വൈറലാവുന്നത് താരം പങ്കുവെച്ച പുത്തൻ വീഡിയോയാണ്.

വ്യായാമം ചെയ്യുന്ന സാനിയയെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ആരാധകർ ഇരുകൈകൾ നീട്ടിയാണ് വീഡിയോ സ്വീകരിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചത്. 18 ലക്ഷം ഫോള്ളോവർസാണ് ഉള്ളത്‌. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു വീഡിയോ വൈറലായത്. നാലര ലക്ഷം ആരാധകരാണ് ഇപ്പോൾ വീഡിയോ കണ്ടിരിക്കുന്നത്.

https://youtu.be/YQdXvr_PPU4