സാരിയിൽ സുന്ദരിയായി മലയാളികളുടെ പ്രിയ നടി മുക്ത..!! ചിത്രങ്ങൾ കാണാം..

466

മലയാള തമിഴ് സിനിമയിൽ ഏറെ സജീവമായ നടിയാണ് മുക്ത. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. ലാൽ ജോസിന്റെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലൂടെയാണ് ബിഗ്സ്ക്രീനിലേക്ക് കടക്കുന്നത്. തന്റെ ആദ്യ തമിഴ് സിനിമയാണ് വിശാൽ നായകനായ തമ്മിരഭരണി.

മികച്ച അഭിനയം പ്രകടനം കാഴ്ച്ചവെച്ച നടി പിന്നീട് ഗോൾ, നസ്രാണി, ഓർമ്മയുണ്ടോ ഈ മുഖം, ഹോളിഡേയ്‌സ്, അവൻ, ചാവേർപട,പൊന്നർ ശങ്കർ തുടങ്ങിയ അനേകം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ തന്നെ പ്രേമുഖ നടന്നാമാരോടപ്പം അഭിനയിക്കാൻ ഭാഗ്യം ലഭിച്ച നടി കൂടിയാണ് മുക്ത. ഒരു അഭിനയത്രി എന്നതിലുപരി മികച്ച ക്ലാസിക്കൽ നർത്തകി കൂടിയാണ് മുക്ത.

സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ തന്നെ മുക്തയ്ക്ക് രണ്ടര ലക്ഷത്തിൽ മേലെ ഫോള്ളോവെർസ് ഉണ്ട്. ഓരോ ചിത്രങ്ങളിലും തിളങ്ങി നിൽക്കുന്ന നടിയെയാണ് കാണാൻ സാധിക്കുന്നത്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് നടി പങ്കുവെച്ച മറ്റൊരു ചിത്രമാണ്. സാരീയിൽ ശാലീന സുന്ദരിയായിരിക്കുകയാണ് മുക്ത. കേരള തനിമയിലാണ് താരം ഇത്തവണ പ്രേക്ഷപ്പെട്ടിട്ടുള്ളത്. വളരെ പെട്ടനായിരുന്നു ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഫോട്ടോഗ്രാഫർ അമൽ കുമാറാണ് അതിമനോഹരമായി ചിത്രങ്ങൾ പകർത്തിരിക്കുന്നത്. മിന്നു മരിയയാണ് വസ്ത്രലങ്കാരം നിർവഹിച്ചിരിക്കുന്നത്.