വിഷു ദിനത്തിൽ സാരിയിൽ സുന്ദരിയായി ഹണി റോസ്..!! ചിത്രങ്ങൾ കാണാം..

2005 ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടിയാണ് ഹണി റോസ്. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി തന്റെ ആദ്യ സിനിമയിൽ തന്നെ കാഴ്ച്ചവെച്ചിരുന്നത്. മലയാളത്തിൽ മാത്രമല്ല തമിഴ് തെലുങ്ക് കന്നട സിനിമ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

നടിയുടെ ആദ്യ മൂന്നു സിനിമകളും പല ഇൻഡസ്ട്രികളിൽ ഉണ്ടായിരുന്ന സിനിമകളായിരുന്നു. അതുകൊണ്ട് തന്നെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് ആരാധകരെ താരത്തിന് സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്.ഒട്ടുമിക്ക പ്രേമുഖ നടന്മാരോടപ്പം നടിയ്ക്ക് അഭിനയിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആലയം എന്ന സിനിമയിലൂടെ താരം തെലുങ്ക് സിനിമയിൽ ചുവടുവെക്കുന്നത്. മുതൽ കനവേയാണ് ഹണി റോസിന്റെ ആദ്യ തമിഴ് സിനിമ.

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി. തന്റെ പുത്തൻ ചിത്രങ്ങളും സിനിമ വിശേഷങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ വിഷു പ്രമാണിച്ച് ഒരുപാട് നടിനടന്മാരുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

പക്ഷേ ഏറെ ജന ശ്രദ്ധ നേടുന്നത് ഹണി റോസ് പങ്കുവെച്ച പുത്തൻ ചിത്രമാണ്.കൈയിൽ പൂക്കളുമായി സാരീയിൽ അതീവ സുന്ദരിയായിരിക്കുകയാണ് നടി.നിമിഷ നേരം കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. നിരവധി ലൈകും കമെന്റ്സുമായി അനേകം പേരാണ് രംഗത്തെത്തിയിരിക്കുന്നത്.