ബാലകൃഷ്ണയുടെ കിടിലൻ ആക്ഷനും ഡയലോഗുമായി ഒരു ബ്രഹ്മാണ്ഡ ചിത്രം..!! ടീസർ കാണാം..

946

തെലുങ്കിൽ തിളങ്ങി നിൽക്കുന്ന നന്ദമുറി ബാലകൃഷ്ണ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് അഖന്ധ. തെലുങ്ക് സിനിമ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചലചിത്രമാണ് അഖന്ധ. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് സിനിമയുടെ ടീസറാണ്.

വ്യത്യസ്ത ഭാവത്തിലും വേഷത്തിലുമാണ് ഓരോ കഥാപാത്രവും എത്തുന്നത്.ശിവയോഗിയുടെ വേഷത്തിലാണ് ബാലകൃഷ്ണയെ ടീസറിൽ കാണാൻ സാധിക്കുന്നത്. അതുമാത്രമല്ല ഓരോ രംഗങ്ങളും സിനിമയെ ഏറെ ആകർഷിതയാക്കുകയാണ്.

ടീസറിലെ മറ്റൊരു ആകർഷകരമായ ഒന്നാണ് സംഗീതം.പ്രേഷകർ ഇരുകൈകൾ നീട്ടിയാണ് സംഗീതം സ്വീകരിച്ചിരിക്കുന്നത്. താമനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ബോയപുട്ടി ശ്രീനുവാണ് സിനിമയുടെ സംവിധാകൻ. ശ്രീകാന്തും, പ്രഘ്യ ജൈസ്വാർ എന്നിവർ ഒരുമിച്ച് എത്തുന്ന ചലചിത്രമാണ് അഖന്ധ.

ബോയ്പുട്ടിയും ബാലകൃഷ്ണനും ഒന്നിക്കുന്ന മൂന്നാമത്തെ സിനിമയെന്ന പ്രേത്യകതയും കൂടിയും ഈ ചലച്ചിത്രത്തിനുണ്ട്. ലെജൻഡ്, സിംഹ എന്നീ സിനിമകളിലാണ് ഇരുവരും ഇതിനുമുമ്പ് ഒന്നിച്ചത്. അതുമാത്രമല്ല ബാലകൃഷ്ണന്റെ 106-മത്തെ സിനിമയും കൂടിയാണ് അഖന്ധ. മിര്യാല രവീന്ദ്രർ റെഡ്ഢിയാണ് സിനിമ നിർമ്മിക്കുന്നത്. ദ്വാരക ക്രീയേഷൻസിന്റെ ബാനറിലാണ് മിര്യാല രവീന്ദ്രർ റെഡ്ഢി നിർമാണം നിർവഹിക്കുന്നത്.

വളരെ മികച്ച അഭിപ്രായങ്ങളും പ്രതീകരണങ്ങളുമാണ് ആരാധകരിൽ നിന്നും, സിനിമ പ്രേമികളിൽ നിന്നും ലഭിച്ചത്. ബോയ്പുട്ടിയുടെ മിക്ക സിനിമകൾക്കും ലഭിച്ചത് മികച്ച പ്രതീകരണങ്ങളായിരുന്നു. ടീസർ കണ്ടതോടെ ഏറെ പ്രതീക്ഷ നൽകിയിരിക്കുകയാണ് സിനിമ പ്രേഷകർ. എന്തായാലും ഏറെ ആകാംഷയോടെയാണ് സിനിമയ്ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്.