മാസ്സ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്..! ആരാധകർക്ക് വിഷു കൈനീട്ടമായി ആറാട്ട് ടീസർ…! കാണാം..

19709

മലയാളി സിനിമ പ്രേമികൾ ഏറെ നാളത്തെ കാത്തിരിപ്പിനോടുവിൽ ആറാട്ടിന്റെ ടീസർ വന്നിരിക്കുകയാണ്. സിനിമയിൽ നായകനായി എത്തുന്ന മോഹൻലാൽ തന്നെയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ വിഷു ദിനത്തിൽ ടീസർ വരുമെന്ന് ആരാധകരുമായി പങ്കുവെച്ചത്.

ഇന്ന് രാവിലെ 11 മണിക്കാണ് ടീസർ യൂട്യൂബിൽ റിലീസ് ചെയ്തത്. സിനിമയുടെ സംവിധായകൻ ബി ഉണ്ണികൃഷ്ണനാണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് ഉദയകൃഷ്ണനാണ്. മാടമ്പി, മിസ്റ്റർ ഫ്രോഡ് എന്നീ സിനിമകൾക്ക് ശേഷം ബി ഉണ്ണികൃഷ്ണനും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയാണ്. നെയ്യാറ്റിൻ കര ഗോപിനാഥ് എന്ന കഥാപാത്രമായി മോഹൻലാൽ എത്തുമ്പോൾ ഏറെ ജന ശ്രദ്ധ നേടുന്നത്.

ടീസറിൽ തിളങ്ങി നിൽക്കുന്ന മോഹൻലാലിനെയാണ് കാണാൻ സാധിക്കുന്നത്. നായികയായി എത്തുന്നത് ശ്രദ്ധ ശ്രീനാഥ് ആണ്. ഐ എ എസ് ഉദ്യോഗസ്ഥയായിട്ടാണ് നടി എത്തുന്നത്. നെടുമുടി വേണു, വിജയ രാഘവൻ, ജോണി ആന്റണി, സ്വാസിക, മാളവിക, സിദ്ധിഖ്, സായ്കുമാർ, ഇന്ദ്രൻസ്, ഷീല, ബിജു പപ്പൻ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

വിജയ ഉലകനാഥാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡറ്റിംഗ് നിർവഹിച്ചിരിക്കുന്നത് സമീർ മുഹമ്മദാണ്.
രാഹുൽ രാജാണ് സംഗീതം ഒരുക്കിരിക്കുന്നത്. മറ്റൊരു പ്രധാന ഘടകമാണ് എ ആർ റഹ്മാൻ ഒരു ഗാന രംഗത്തിൽ മോഹൻലാലിനോടപ്പം എത്തുന്നത്. എന്തായാലും ടീസർ ഇരുകൈകൾ നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.