പ്രേക്ഷകർ ഏറ്റെടുത്ത സൂരറൈ പോട്രി പോലെ മറ്റൊരു കഥാപാത്രവുമായി അപർണ്ണ ബാലമുരളി..!!

70

മലയാളികളുടെ പ്രിയ നടിയാണ് അപർണ ബാലമുരളി.തന്റെ അഭിനയ ജീവിതത്തിൽ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുകയാണ് താരം. ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഫഹദ് ഫാസിൽ പ്രധാന കഥാപാത്രമായി എത്തിയ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെയാണ് നടി ഏറെ ജനശ്രെദ്ധ നേടുന്നത്.

സിനിമയിൽ നടിക്ക് ലഭിച്ചത് നായിക കഥാപാത്രമായിരുന്നു. വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചത്. പിന്നീട് നടി ഏറെ ജന ശ്രദ്ധ നേടുന്നത് തമിഴ് നടൻ സൂര്യ നായകനായി എത്തുന്ന സൂരറൈ പൊട്രിന് എന്ന സിനിമയിലൂടെയായിരുന്നു.സൂര്യയുടെ നായികയായി അഭിനയിക്കാനുള്ള ഭാഗ്യം അപർണയ്ക്ക് ലഭിച്ചിരുന്നു.

മലയാളത്തിൽ മാത്രമല്ല തമിഴിലും പോയി നിരവധി ആരാധകരെ നേടിയ നടിയാണ് അപർണ ബാലമുരളി.എന്നാൽ ഇപ്പോൾ നടി നായികയായി എത്തുന്ന ഉല എന്ന സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്ററാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.സിനിമയിൽ നായകൻ കഥാപാത്രം കൈകാര്യം ചെയ്യുന്നത് പൃഥ്വിരാജാണ്.

പൃഥ്വിരാജായിരുന്നു സിനിമയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറക്കിയത്. പ്രവീൻ പ്രഭറാണ് ഉലയുടെ സംവിധായകൻ. ടോവിനോ നായകനായി സിനിമ ചെയ്ത കൽക്കിയുടെ സംവിധായകനായിരുന്നു പ്രവീൻ. മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. സിക്സ്ടീൻ ഫ്രെയിംസിന്റെ ബാനറിൽ ഒരുക്കുന്ന ജിഷ്ണു ലക്ഷമനാണ് സിനിമ നിർമ്മിക്കുന്നത്.ഷൂട്ടിംങ് ഇതുവരെ ആരംഭിച്ചിട്ടില്ല. മെയ് അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും. കൽക്കി ടീം വീണ്ടും ഒന്നിക്കുന്ന പുത്തൻ സിനിമയാണ് ഉല.