അതിരപ്പിള്ളിയുടെ സൗന്ദര്യം ആസ്വദിച്ച് പ്രിയ താരം അഹാന കൃഷ്ണ..!! ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ..

അഹാന കൃഷ്ണയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. സിനിമയിൽ ഏറെ സജീവമായ നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് അഹാന. മലയാളത്തിൽ തന്നെ വളരെ ചുരുക്കം സിനിമകളിൽ മാത്രമേ താരം അഭിനയിച്ചിട്ടുള്ളു. എന്നാൽ ആ കാലയളവിൽ തന്നെ അനേകം ആരാധകരെ നടി സ്വന്തമാക്കി.

ടോവിനോ തോമസ് പ്രധാന കഥാപാത്രമായി എത്തിയ ലൂക്കാ എന്ന സിനിമയിലൂടെയാണ് നടി ഏറെ ജന ശ്രദ്ധ നേടുന്നത്. സിനിമയിൽ നായിക കഥാപാത്രമായിരുന്നു താരം കൈകാര്യം ചെയ്തിരുന്നത്.മികച്ച അഭിനയ പ്രകടനമായിരുന്നു നടി കാഴ്ചവെച്ചിരുന്നത്.


സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടി. സ്വന്തമായി ഒരു വ്ലോഗ്ഗിങ് യൂട്യൂബ് ചാനലുള്ള ഒരു വ്യക്തിയാണ് താരം. തന്റെ വീട്ടിലെ വിശേഷങ്ങൾ പങ്കുവെച്ച് അഹാന ആരാധകരുടെ മുന്നിൽ പ്രേത്യക്ഷപ്പെടാറുണ്ട്. താരം പങ്കുവെക്കുന്ന എല്ലാ വീഡിയോസിനും ലക്ഷകണക്കിന് കാണികളെയാണ് ലഭിക്കുന്നത്.

യൂട്യൂബ് ചാനലിൽ പോലെ തന്നെ ഇൻസ്റ്റാഗ്രാമിലും നടി സജീവമാണ്. തന്റെ പുതിയ ചിത്രങ്ങൾ ആരാധകർക്ക് വേണ്ടി നടി പങ്കുവെക്കാറുണ്ട്. യാത്രകളെ ഏറെ സ്നേഹിക്കുന്ന ഒരാളാണ് അഹാന കൃഷ്ണ. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന വിനോദ കേന്ദ്രമാണ് ആതിരപ്പിള്ളി വെള്ളചാട്ടം. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് ആതിരപ്പിള്ളിയുടെ പശ്ചാത്തലത്തിൽ പകർത്തിയ നടിയുടെ ഒരു ചിത്രമാണ്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി ലൈക്സും കമെന്റ്സും ലഭിച്ചിരിക്കുകയാണ്.