കിടിലൻ നൃത്ത ചുവടുകളുമായി നടി സരയു മോഹൻ..!! താരത്തിൻ്റെ ഡാൻസ് വീഡിയോ കാണാം..

മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സരയു മോഹൻ. ചെറിയ കഥാപാത്രങ്ങളിലൂടെയാണ് നടി സിനിമയിൽ തുടക്കം കുറിക്കുന്നത്. ചക്കര മുത്ത് എന്ന സിനിമയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. സിനിമയിൽ തന്റെതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ചിരിക്കുകയാണ് സരയു.

ഏത് വേഷം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകുമെന്ന് നടി ഇതിനോടകം തന്നെ തെളിയിച്ചിരിക്കുകയാണ്. മികച്ച അഭിനയ പ്രകടനം കാഴ്ച്ചവെച്ച താരം പിന്നീട് വെറുതെ അല്ല ഭാര്യ, കപ്പൽ മുതലാളി, ആനക്കള്ളൻ, കക്ഷി അമിനി പിള്ള, സൂത്രക്കാരൻ, ചേകവർ, ഫോർ ഫ്രണ്ട്‌സ്, ഇങ്ങനെയും ഒരാൾ, കന്യാകുമാരി എക്സ്പ്രെസ്സ് തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

മോഡൽ മേഖലയിലും നടി ഏറെ സജീവമാണ്. കൂറേ ഫോട്ടോഷൂട്ടുകളിൽ താരത്തിനു തിളങ്ങാൻ സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ തന്റെ പുത്തൻ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി ആരാധകരുടെ മുന്നിൽ എത്താറുണ്ട്. നിമിഷ നേരങ്ങൾ കൊണ്ടാണ് തന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുക്കുന്നത്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത് സരയു ഡാൻസ് ചെയുന്ന വീഡിയോയാണ്. “മുക്കാല മുക്കബുല” എന്ന പാട്ടിന്റെ ഈരടികൾക്കാണ് നടി നൃത്തം ചുവട് വെക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് ഡാൻസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അനേകം മികച്ച അഭിപ്രായങ്ങളുമായി നിരവധി പേരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്. തന്റെ പുതിയ സിനിമയ്ക്ക് വേണ്ടി ഏറെ കാത്തിരിപ്പിലാണ് ആരാധകർ.

https://youtu.be/GbOiHcVPk7k