ചുവപ്പിൽ തിളങ്ങി യുവ താരം നയൻതാര ചക്രവർത്തി..!! താരത്തിൻ്റെ ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിൽ ബാലതാരമായി എത്തി പ്രേഷകരുടെ മനം കവർന്ന നടിയാണ് നയൻ‌താര ചക്രവർത്തി. മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർ പ്രധാന കഥാപാത്രമായി എത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിലൂടെയാണ് നയൻ‌താര ചക്രവർത്തി ബാലതാരമായി സിനിമയിൽ എത്തുന്നത്.

മികച്ച പ്രകടനം കാഴ്ചവെച്ച ആ കൊച്ചു താരത്തിന് മികച്ച ബാലതാരത്തിനുള്ള സത്യൻ മെമ്മോറിയൽ പുരസ്‌കാരം ലഭിച്ചിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴ്,തെലുങ്ക് മേഖലയിലും നടിയ്ക്ക് തിളങ്ങാൻ സാധിച്ചിട്ടുണ്ട്.ട്രിവാൻഡറും ലോഡ്ജ്, പോപ്പിൻസ്, മറുപടി, ചെസ്സ്, നോട്ട്ബുക്ക്‌,അതിശയൻ, നാടകമേ ഉലകം, ലൗഡ് സ്പീകർ, കളക്ടർ തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

സമൂഹ മാധ്യമങ്ങളിൽ നല്ല സജീവമാണ് നടി. തന്റെ ഇഷ്ട ചിത്രങ്ങളും, വിശേഷങ്ങളും നടി ആരാധകരുമായി പങ്കുവെക്കാറുണ്ട്. മോഡൽ മേഖലയിലും നടി ഏറെ സജീവമാണ്. താരം പങ്കുവെച്ചിട്ടുള്ള പല ചിത്രങ്ങളും ഏറെ ജനശ്രെദ്ധ നേടിയതാണ്.ഇൻസ്റ്റാഗ്രാമിൽ തന്നെ താരത്തിന് രണ്ട് ലക്ഷത്തിൽ മുകളിൽ ഫോളോവർസാണ് ഉള്ളത്‌.

അത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.ചുവന്ന വസ്ത്രത്തിൽ അതീവ സുന്ദരിയായ ചിത്രങ്ങളാണ് കാണാൻ സാധിക്കുന്നത്. ഫോട്ടോഗ്രാഫർ റോജൻ നാഥ് ആണ് ചിത്രങ്ങൾ അതിമനോഹാരിതമായി ഒപ്പിയെടുത്തിരിക്കുന്നത്.നയൻ‌താര ചക്രവർത്തി ഇത്രെയും വളർന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.