അല്ലു അർജുൻ നായകനായും ഫഹദ് ഫാസിൽ വില്ലനായും എത്തുന്ന പുഷ്പയുടെ കിടിലൻ ടീസർ കാണാം..

6259

തെലുങ്ക് സ്റ്റൈലിഷ് അഭിനേതാവായ അല്ലു അർജുന്റെ പുതിയ സിനിമയായ പുഷ്പയുടെ ടീസർ പുറത്ത് വിട്ടു. ആരാധകരും സിനിമ പ്രേഷകരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമയായിരുന്നു പുഷ്പ.ആരാധകർ ഇരുകൈകൾ നീതിയാണ് സിനിമയുടെ ടീസർ സ്വീകരിച്ചത്.

അല്ലു അർജുനും സുകുമാറും ഒന്നിക്കുന്ന ചിത്രമാണ് പുഷ്പ. ചലചിത്രത്തിൽ മലയാള നടനായ ഫഹദ് ഫാസിലും പ്രധാന വേഷം കൈകാര്യം ചെയുന്നുണ്ട്.സിനിമയുടെ നിർമാണം വഹിക്കുന്നത് മൈത്രി മൂവി മേക്കർസാണ്. ഫൈറ്റിങ് മാസ്റ്ററായി എത്തുന്നത് പീറ്റർ ഹെയ്നാണ്.സംഗീതം ഒരുക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്.ചലചിത്രത്തിന്റെ ക്യാമറമാനായി എത്തുന്നത് മിറോസ്‌ല കുമ്പ ബ്രോസൈക്കാണ്.

സിനിമയുടെ നായകനായ അല്ലു അർജുൻ ഉൾവനങ്ങളിൽ ചന്ദന കടത്തം നടത്തുന്ന ഒരു കൊള്ളക്കാരൻ എന്ന കഥാപാത്രമാണ് വേഷമിടുന്നത്. അല്ലു അർജുന്റെ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകുന്ന ഒരു സിനിമയും കൂടിയാണ് പുഷ്പ. വ്യത്യസ്‌തമായ വേഷത്തിലും ഭാവത്തിലുമാണ് അല്ലുവിനെ ടീസറിൽ കാണാൻ സാധിക്കുന്നത്.

ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രം കൈകാര്യം ചെയ്യുന്നത് മലയാളത്തിൽ മികച്ച നടനായ ഫഹദ് ഫാസിലാണ്. ഫഹദ് വില്ലനായിട്ടാണ് എത്തുന്നത്. മലയാളി പ്രേഷകരും ഫഹദിന്റെ വില്ലൻ കഥാപാത്രം കാണുവാൻ ഏറെ ആകാംഷയിലാണ്. തെലുങ്കിൽ റിലീസ് ചെയ്യുന്ന ഈ സിനിമ തമിഴ്, കന്നട, ഹിന്ദി എന്നീ ഭാക്ഷകളിലും റിലീസ് ചെയ്യുന്നുണ്ട്.