നടി ഊർമിള ഉണ്ണിയുടെ മകളുടെ വിവാഹ ചടങ്ങിൽ പ്രേക്ഷകരുടെ മനം മയക്കി സംയുക്ത വർമ്മയും ബിജു മേനോനും…!! വീഡിയോ കാണാം..

2904

നടി ദുർഗ കൃഷ്ണയുടെ വിവാഹത്തിന്റെ പിന്നാലെ മറ്റൊരു താര വിവാഹം.സിനിമ മേഖലയിൽ ഏറെ സജീവമായ നടി ഊർമിള ഉണ്ണിയുടെ മകൾ ഉത്തര ഉണ്ണിയുടെ വിവാഹമാണ് കഴിഞ്ഞ ദിവസം നടന്നത്. ആരാധകരും സിനിമ പ്രേമികളും ഇരുകൈകൾ നീട്ടിയാണ് താരത്തിന്റെ വിവാഹ വാർത്ത ഏറ്റെടുത്തത്.

അഭിനേതാവ്, നർത്തകി എന്നീ മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിയാണ് ഉത്തര ഉണ്ണി. ബിസിനെസ്സ് മേഖലയിൽ പ്രവർത്തിക്കുന്ന നിതേഷിനെയാണ് ഉത്തര തന്റെ ജീവിത പങ്കാളിയാക്കിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം നടത്തിയിരുന്നത്. നടൻ ബിജു മേനോനും നടി സംയുക്തയും വിവാഹ ചടങ്ങിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സംയുക്ത വിവാഹ വേദിയിൽ നിന്നും പകർത്തിയ ചിത്രങ്ങളായിരുന്നു.സെറ്റ് സാരീ ധരിസച്ചായിരുന്നു സംയുക്ത വേദിയിൽ എത്തിയത്.അതിസുന്ദരിയായിട്ടാണ് നടിയെ കാണാൻ സാധികുന്നത്.ഉത്തര ഉണ്ണിയുടെ കുടുബത്തിലെ അടുത്ത ഒരു ബന്ധുയായിരുന്നു സംയുക്ത.

കഴിഞ്ഞ വർഷം ഏപ്രിൽ മാസമായിരുന്നു ഇരുവരുടെയും വിവാഹ നടത്താൻ തീരുമാനം എടുത്തിരുന്നത്. എന്നാൽ കോവിഡ് കാരണങ്ങളാൽ വിവാഹം മാറ്റിവെക്കുകയായിരുന്നു. അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. കേരള തനിമയിലായിരുന്നു ഉത്തര ഉണ്ണിയെ വിവാഹത്തിനു കാണാൻ സാധിച്ചത്. ഇവരുടെ സേവ് ദി ഡേറ്റ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.