മയിൽപീലി ഡ്രസിൽ ഒരു വെറൈറ്റി ഫോട്ടോഷൂട്ടൂമായി ബിഗ് ബോസ് താരം സൂര്യ..! ചിത്രങ്ങൾ കാണാം..

985

ലോകമെമ്പാടും പ്രേക്ഷകർ കാണുന്ന ഒരു ടെലിവിഷൻ ഷോയാണ് ബിഗ്ബോസ്. ഇന്ത്യയിൽ ആദ്യമായി ഹിന്ദിയിലായിരുന്നു ഇറങ്ങിയിരുന്നത്. പിന്നീട് മറ്റ് പല ഭാക്ഷകളിലേക്ക് ഇറക്കുകയായിരുന്നു. മലയാളത്തിൽ മൂന്നാമത്തെ എപ്പിസോഡാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.മലയാള സിനിമയിലെ താരരാജാവായ മോഹൻലാലാണ് അവതാരകനായി ഷോയിൽ എത്തുന്നത്.

വ്യത്യസ്ത മേഖലയിൽ നിന്നുള്ളവരാണ് മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്. അതിലെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഒരാളാണ് സൂര്യ.മണിക്കുട്ടനും സൂര്യയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു.

സൂര്യ സിനിമ മേഖലയിൽ ഏറെ സജീവമായ ഒരു നടിയാണ്. ഇന്ത്യൻ സുന്ദരി എന്ന് അറിയപ്പെടുന്ന ഐശ്വര്യ റായിയുടെ മുഖഛായാണ് സൂര്യയ്ക്കുള്ളത്.അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് നടിയ്ക്കുള്ളത്.സിനിമ മേഖലയിൽ മാത്രമല്ല മോഡൽ മേഖലയിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കുന്നത് മറ്റൊരു ചിത്രമാണ്. സൂര്യ വ്യത്യസ്ത വേഷത്തിൽ വന്ന ഫോട്ടോഷൂട്ട് ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.ചില സമയങ്ങളിൽ നടി പല സൗന്ദര്യ പരീക്ഷണങ്ങളുമായി ആരാധകരുടെ മുന്നിൽ എത്താറുണ്ട്.അത്തരത്തിയുള്ള ഒരു ചിത്രമാണ് ഇപ്പോൾ വൈറലാവുന്നത്.

മറ്റ് ഫോട്ടോഷൂട്ട് ചിത്രങ്ങളിൽ നിന്നും ഏറെ വേറിട്ടു നിൽക്കാനുള്ള കാരണം തന്റെ വസ്ത്ര രീതി തന്നെയാണ്.മയിൽ പീലി കൊണ്ടുള്ള വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്. പെൺമയിലിനെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.