പ്രേക്ഷക ശ്രദ്ധ നേടി മരക്കറിലെ പ്രണവ് മോഹൻലാൽ കല്യാണി പ്രിയദർശൻ പ്രണയ ഗാനം..!!

ഒരു പക്ഷേ ഇന്ത്യൻ സിനിമ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയാണ് ബ്രപ്മാണ്ഡ ചിത്രമാണ് മരയ്ക്കാർ അറബികടലിന്റെ സിംഹം.ദേശിയ അവാർഡ് ലഭിച്ചതോടെ സിനിമ പ്രേമികളുടെയുടെ ആരാധകരുടെയും ആകാംഷ കൂടി എന്ന് പറയാം.സിനിമയിൽ പ്രധാന കഥാപാത്രമായി എത്തുന്നത് മോഹൻലാലാണ്.

കുഞ്ഞാലിമരയ്ക്കാർ എന്ന കഥാപാത്രമാണ് മോഹൻലാൽ കൈകാര്യം ചെയ്യുന്നത്. നിരവധി താരങ്ങളാണ് സിനിമയിൽ എത്തുന്നത്.മലയാള മാത്രമല്ല ബോളിവുഡ് അടക്കം നടന്മാർ ചലചിത്രത്തിന്റെ ഒരു ഭാഗമാകുന്നുണ്ട്.സിദ്ധിഖ്, മഞ്ജുവാരിയർ, പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, അർജുൻ, ബാബുരാജ് തുടങ്ങിയവരാണ് സിനിമയിൽ അഭിനേതാക്കളായി എത്തുന്നത്.

മലയാള സിനിമയിൽ എക്കാലത്തെയും മികച്ച സംവിധായകനായ പ്രിയദർശനാണ് സംവിധാനം നിരവഹിച്ചിരിക്കുന്നത്. സിനിമയുടെ പുത്തൻ വാർത്തകൾ സോഷ്യൽ മീഡിയയിൽ വൈറലാവരുണ്ട്. എന്നാൽ ഇപ്പോൾ മറ്റൊരു കാര്യമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

സമൂഹ മാധ്യമങ്ങൾ വഴി പുറത്തു വിട്ട കണ്ണിൽ എന്റെ എന്ന ഗാനമാണ് സിനിമ ലോകം ഏറ്റെടുക്കുന്നത്. ഗാനത്തിൽ പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും നിറസാന്നിധ്യമാണ്. ഇരുവരും പ്രണയിച്ചു കൊണ്ട് നൃത്ത ചുവടുകൾ വെക്കുന്ന രംഗങ്ങളാണ് ഗാനത്തിൽ കാണാൻ സാധിക്കുന്നത്.

സിനിമയിൽ മോഹൻലാലിന്റെ ചെറുപ്പ കാലമാണ് പ്രണവ് മോഹൻലാൽ വേഷമിടുന്നത്.ബി കെ ഹരി നാരായണന്റെ വരികളാണ് ഇവർ. എന്നാൽ വരികൾക്ക് ഈണം നൽകിയിരിക്കുന്നത് റോണി റാഫേലാണ്.സിയാ ഉൾഹഗ്, ശ്വേത മോഹൻ, വിനീത് ശ്രീനിവാസൻ എന്നിവരാണ് ഗാനം ആലപിച്ചത്.കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല.