സോഷ്യൽ മീഡിയിൽ വൈറലായി സീരിയൽ താരങ്ങൾ അഭിനയിച്ച “ഡി കെ” ഷോർട്ട് ഫിലിം കാണാം..

ഈ കോവിഡ് കാലത്ത് പല ഷോർട്ട് ഫിലിമുകളും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. പല ഷോർട്ട് ഫിലിമുകളും വ്യത്യസ്തമായ തീമാണ് കാണികളിലേക്ക് എത്തിക്കുന്നത്. എന്നാൽ ഇപ്പോൾ ഏറ്റെടുക്കുന്നത് മറ്റൊരു ഷോർട്ട് ഫിലിമാണ്.മലയാള സിനിമയിലെ പ്രേമുഖ നടന്മാരായ ആന്റണി വര്ഗീസ്, ആസിഫ് അലി, ഉണ്ണി മുകുന്ദൻ തുടങ്ങിയവരാണ് ഈ ഷോർട്ട് ഫിലിം പ്രേക്ഷകർക്ക് വേണ്ടി റിലീസ് ചെയ്തത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യുന്ന നല്ല റേറ്റിങ്ങിൽ പോകുന്ന ഉപ്പും മുളകും എന്ന പരമ്പരയിലെ മഞ്ജു പിള്ള, കോട്ടയം രമേശ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഡി കെ എന്ന കോമഡി ഷോർട്ട് ഫിലിമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

യൂട്യൂബിലാണ് ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ അഞ്ചു ലക്ഷം കാണികളാണ് ചിത്രം കണ്ടിരിക്കുന്നത്.സിനിമകൾ സംവിധാനം ചെയ്യുന്ന മഹേഷാണ് ഈ ഷോർട്ട് ഫിലിം സംവിധാനം ചെയ്തിരിക്കുന്നത്.ചാക്കോച്ചൻ, ബിജു മേനോൻ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഓർഡിനറി,അനാർക്കലി തുടങ്ങിയ സിനിമകളുടെ നിർമിതാവായ രാജീവ്‌ ഗോവിന്ദനാണ് ഈ ഷോർട്ട് ഫിലിം നിർമിച്ചിരിക്കുന്നത്.

സിനിമ മേഖലയിൽ സജീവമായ ക്യാമറമാണ് ഫൈസലാണ് ഡികെയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.ഓർഡിനറി, മധുരനാരങ്ങ തുടങ്ങിയ മലയാള ചലചിത്രങ്ങളുടെ ക്യാമറമാനാണ് ഇദ്ദേഹം.എന്തായാലും സിനിമ പ്രേക്ഷകർ ഇരുകൈകൾ നീട്ടിയാണ് ഡികെ എന്ന ഷോർട്ട് ഫിലിം ഏറ്റെടുത്തിരിക്കുന്നത്.