സാരിയിൽ ഗ്ലാമറസായി ബിഗ് ബോസ് താരം ഋതു മന്ത്ര..! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ലക്ഷകണക്കിന് പ്രക്ഷകർ കാണുന്ന ഒരു ടെലിവിഷൻ ഷോയാണ് ബിഗ്ബോസ്. വിവിധ ഭാക്ഷകളിലാണ് ഈ പരിപാടി നടത്തുന്നത്. മലയാളത്തിൽ മൂന്നാം സീസൺ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. സിനിമ മേഖലയിലും മറ്റ് മേഖലയിൽ നിന്നുള്ള താരങ്ങളാണ് മത്സരിക്കുന്നത്.വളരെ മികച്ച പ്രകടനമാണ് ഓരോ മത്സരാർത്ഥികളും കാഴ്ച്ചവെക്കുന്നത്.

ബിഗ്ബോസ്സിലെ പ്രധാന ഒരു മത്സരാർത്ഥിയാണ് ഋതു മന്ത്ര.നടി, ഗായിക, മോഡൽ എന്നീ മേഖലയിൽ ഋതു തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ ജാവ,തുറമുഖം,റോൾ മോഡൽസ്,കിങ് ലൈയർ തുടങ്ങിയ സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്.

പല സൗന്ദര്യ മത്സരങ്ങളിലും താരം പങ്കുയെടുത്തിട്ടുണ്ട്. അനേകം പുരസ്‌കാരങ്ങൾ തന്റെ പേരിൽ സ്വന്തമാക്കിട്ടുണ്ട്.തന്റെ കുട്ടികാലത്തായിരുന്നു പിതാവ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞത്. പിന്നീട് തന്നിക്കെല്ലാം അമ്മ തന്നെയായിരുന്നു.അമ്മയുടെ സപ്പോർട്ട് ഉള്ളത്‌ കൊണ്ടാണ് താൻ ഈ നിലയിൽ വരെയെത്തി നിൽക്കുന്നതെന്ന് നടി പല അഭിമുഖങ്ങളിലും തുറന്നു പറഞ്ഞിട്ടുണ്ട്.

മലയാളികളുടെ ഏറെ പ്രിയങ്കരനായ നോബി മാർക്കോസ് അടക്കം നിരവധി താരങ്ങളാണ് ബിഗ്ബോസ് ത്രീയിലുള്ളത്. കിടിലൻ ഫിറോസ്, സജ്ന ഫിറോസ്, മലയാളികളുടെ പ്രിയ താരം മണിക്കുട്ടൻ, ഭാഗ്യലക്ഷ്മി, സന്ധ്യ, റംസാൻ, അനൂപ്, സൂര്യ തുടങ്ങിയവരാണ് മത്സരാർത്ഥികളായി എത്തിയിരിക്കുന്നത്.ആര് വിജയിക്കും എന്നതിൽ ഏറെ ആകാംഷയിലാണ് മലയാളി പ്രേഷകരും ആരാധകരും.