കടൽ തീരത്ത് കിടിലൻ ഫോട്ടോഷൂട്ടുമായി യുവ നടി അഭിരാമി ഭാർഗവൻ..!!

മോഡൽ രംഗത്ത് നിന്നും ബിഗ്സ്ക്രീനിലേക്ക് വന്ന നടിയാണ് അഭിരാമി. കണ്ണൂർ പയ്യന്നുർക്കാരിയായ നടി ചുരുങ്ങിയ ചില സിനിമകളിൽ മാത്രമേ അഭിനയിക്കാൻ സാധിച്ചിട്ടുള്ളു. തന്റെ ആദ്യ സിനിമ ഏറെ ജനശ്രെദ്ധ നേടിയതാണ്. വിനയ് ഫോർട്ട്, സിജു വിൽ‌സൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു വാർത്തകൾ ഇതുവരെ.


ഈ സിനിമയിലൂടെയാണ് നടി നായിക കഥാപാത്രമായി വേഷമിടുന്നത്. ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ നടിയ്ക്ക് സാധിക്കുമെന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിനിമയിൽ നായികയായി അഭിനയിക്ക എന്നത്.


ആ ആഗ്രഹം പൂർത്തീകരിച്ച നടി ലാലേട്ടന്റെ നായികയായി തിളങ്ങണമെന്നാണ് അടുത്ത ആഗ്രഹമെന്ന് താരം പല അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.ഒരു മികച്ച മോഡൽ കൂടിയായ നടി പുതിയയൊരു ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.


ഇതുവരെ കാണാത്ത ഒരു മേക്കോവറിലാണ് അഭിരാമി ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. കടൽ തീരം പശ്ചാത്തലമാക്കിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.മോഡേൺ ലുക്കിലാണ് നടിയെ കാണാൻ സാധിക്കുന്നത്.ഫോട്ടോഗ്രാഫർ അജ്മൽ അക്ബറാണ് ചിത്രങ്ങൾ മനോഹരമായി പകർത്തിയിരിക്കുന്നത്.വളരെ ചുരുങ്ങിയ സമയം കൊണ്ടായിരുന്നു ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരുപാട് ലൈക്സും നല്ല അഭിപ്രായങ്ങളും നടി പങ്കുവെച്ച ചിത്രത്തിനു ലഭിക്കുന്നുണ്ട്.