മലയാളി സിനിമ പ്രേമികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ദുൽഖർ സൽമാൻ. താരത്തിന്റെ ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. ചിത്രത്തിൽ പോലീസ് കഥാപാത്രമാണ് ദുൽഖർ സൽമാൻ കൈകാര്യം ചെയുന്നത്.എന്നാൽ ഇപ്പോൾ ഈസ്റ്റർ ദിനത്തിന്റെ ഭാഗമായി സല്യൂട്ട് എന്ന സിനിമയുടെ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്.
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു സിനിമയുടെ ടീസറായിരുന്നു ദുൽഖർ സൽമാൻ നായകനായി എത്തുന്ന സല്യൂട്ട്. അതുകൊണ്ട് തന്നെ ചുരുങ്ങിയ സമയം കൊണ്ട് അനേകം കാണികളാണ് ടീസർ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.റോഷൻ ആൻഡ്രേസാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.അതിലും ഏറെ കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ.
ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന ഡയാന പെന്റിയാണ് സിനിമയിൽ നായികയായി എത്തുന്നത്. പ്രധാന കഥാപാത്രം ദുൽഖർ സൽമാൻ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും മനോജ് കെ ജയൻ,ലക്ഷ്മി ഗോപാല സ്വാമി,സാനിയ ഇയപ്പൻ,വിജയൻ കുമാർ, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ സിനിമയിൽ അഭിനയിക്കുന്നുണ്ട്.
കബാലി, വട ചെന്നൈ,മദ്രാസ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംഗീതജ്ഞനായ സന്തോഷ് നായരാനാണ് സംഗീതം ഒരുക്കുന്നത്.എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശ്രീകർ പ്രസാദാണ്.ടീസറിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചത്. എന്തായാലും സിനിമയുടെ വരാൻ പോകുന്ന പുത്തൻ വാർത്തകൾക്കും വിശേഷങ്ങൾക്കും ദുൽഖർ സൽമാൻ ആരാധകരും സിനിമ പ്രേമികളും ഏറെ കാത്തിരിപ്പിലാണ്.