അതി സാഹസികമായ വർക്കൗട്ടുമായി ചന്ദ്രലേഖയിലെ ആ പഴയ നായിക.. പൂജ ബദ്ര..!!

ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന നടിമാരിൽ ഒരാളാണ് പൂജ ബത്ര.നിരവധി സിനിമകളിൽ അഭിനയിച്ച താരത്തിന് ഒരുപാട് ആരാധകരാണ് ഉള്ളത്‌. തന്റെ അഭിനയത്തിനെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.അഭിനയത്തിൽ മാത്രമല്ല സൗന്ദര്യത്തിലും നടി നല്ല ശ്രദ്ധ നൽകാറുണ്ട്.

സൗന്ദര്യത്തിന്റെ കാര്യത്തിൽ തന്റെ മാതാവിനെ പോലെയാണെന്ന് പലരും അഭിപ്രായപ്പെടുന്നത്.1971ൽ മിസ്സ്‌ ഇന്ത്യ തന്റെ അമ്മയുടെ പേരിലായിരുന്നു. വളരെ ചിട്ടമായ ജീവിതമാണ് നടിയുടെ. അതിന്റെ പ്രധാന കാരണം തന്റെ അച്ഛൻ തന്നെയാണ്. കരസേനയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

മോഡൽ മേഖലയിലൂടെയാണ് നടി അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്.1993ലായിരുന്നു നടിയുടെ അമ്മയെ പോലെ താരവും മിസ്സ്‌ ഇന്ത്യ പട്ടം നേടുന്നത്.വളരെ ചുരുക്കം ചില സിനിമകളിൽ മാത്രമേ നടിയ്ക്ക് അഭിനയിക്കാൻ സാധിച്ചുള്ളു.1997ൽ തിയേറ്ററിൽ റിലീസ് ചെയ്ത വിരാസത് എന്ന സിനിമയായിരുന്നു പൂജ ബത്രയുടെ ആദ്യ ചലചിത്രം.

എന്നാൽ ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത് നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു പോസ്റ്റാണ്.യോഗ ചെയുന്ന നടിയുടെ പുത്തൻ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്.മലയാളം, തമിഴ്, തെലുങ്ക് മേഖലയിൽ ഏറെ സജീവമാണ് നടി.നിരവധി പ്രമുഖ നടന്മാരോടപ്പം അഭിനയിക്കാൻ നടിയ്ക്ക് അവസരം ലഭിച്ചിട്ടുണ്ട്. ലാലേട്ടന്റെയും, മമ്മൂക്കയുടെയും നായികയായി തിളങ്ങാൻ പൂജ ബത്രയ്ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്.