സാരിയിൽ ക്യൂട്ട് ലുക്കിൽ ദൃശ്യം 2ലെ പോലീസ്..!! അഞ്ജലി നായരുടെ പുതിയ ഫോട്ടോഷൂട്ട് കാണാം..

1084

മലയാള സിനിമലോകത്തേക്ക് ബാലതാരമായി കടന്ന് വന്ന താരമാണ് അഞ്ജലി നായർ. എറണാകുളം ജില്ലയിൽ ഉഷ -ഗിരിധരൻ ദമ്പതികളുടെ മകളായിട്ടാണ് അഞ്ജലി ജനിച്ചത്. ചെറുപ്പത്തിലേ തന്നെ താരം സിനിമയിലേക്ക് അരങ്ങേറി.മലയാളചലച്ചിത്രമായ മാനത്തെ വെള്ളിത്തേരിലൂടെയാണ് താരം ബാലതാരമായി വെള്ളിത്തിരയിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയത് 1994 ലായിരുന്നു. അതിനു ശേഷം പഠനകാലത്ത്‌ മോഡലിങ് രംഗത്ത് സജീവമായ താരം ഇതിലൂടെ വീണ്ടും അഭിനയരംഗത്തേക്ക് കടന്ന് വന്നു.

ആദ്യകാലങ്ങളിൽ നിരവധി ടെലിവിഷൻ ഷോകളിലെ അവതാരകയായും, ഒരുപാട് സംഗീത ആൽബങ്ങളിലും, ഹൃസ്വചിത്രങ്ങളിലും താരം തിളങ്ങിയിട്ടുണ്ട്. പ്രശസ്ത ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ ലാ കൊച്ചിൻ എന്ന സംഗീത ആൽബത്തിലും അഞ്ജലി വേഷമിട്ടിട്ടുണ്ട്.

താരം നിരവധി മലയാളസിനിമയിൽ വലുതും ചെറുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് . യുവതാരമായി നിൽക്കെ തന്നെ നിരവധി അമ്മ വേഷങ്ങളും താരത്തിനെ തേടി എത്തിയിട്ടുണ്ട്. ഒരിക്കൽ ഒരു സ്വാകര്യ ചാനലിനു കൊടുത്ത അഭിമുഖത്തിൽ, “താൻ മലയാളസിനിമയിലെ അച്ചാർ” ആണെന്ന് പറയുകയുണ്ടായി. താൻ തന്റെ കഥാപാത്രത്തിന്റെ വലുപ്പചെറുപ്പം നോക്കാതെ നിരവധി സിനിമകളിൽ മടികൂടാതെ അഭിനയിച്ചിട്ടുണ്ട്. സദ്യകളിൽ ഒരിക്കലും അച്ചാറിനെ ഒഴിവാക്കാൻ പറ്റില്ലാലോ എന്നും താരം പറഞ്ഞു.

മലയാള സിനിമയിൽ അച്ചാറായി വിളമ്പിയ അഞ്ജലിയെ മലയാളസിനിമ ലോകത്ത് സാമ്പാറായി വിളിമ്പിയത് സംവിധായകൻ ജിത്തു ജോസഫ് ആണ്. സൂപ്പർ താരം ലാലേട്ടനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം2ൽ എല്ലാവരും ശ്രദ്ധിക്കുന്ന പോലീസ് വേഷമാണ് സംവിധായകൻ അഞ്ജലിക്ക് നൽകിയത്. ആ കഥാപാത്രത്തെ നിറഞ്ഞ കയ്യടിയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്.കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം പ്രദർശിപ്പിച്ചത്. എന്നിട്ട് പോലും വൻ തരംഗമാണ് സമൂഹമാധ്യമങ്ങളിൽ ദൃശ്യം 2 സൃഷ്ടിച്ചത്.

സോഷ്യൽ മീഡിയകളിൽ വളരെ സജീവയായ താരം തന്റെ സിനിമ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്.അത്കൂടാതെ താരം ഫോട്ടോകളും വീഡിയോകളും പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരം പങ്ക് വച്ച പുതിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചിത്രങ്ങളുടെ പിനമ്പുറ കാഴ്ചകൾ കാണാം.