സുൽത്താൻ പ്രീ റിലീസ് പരിപാടിയിൽ ഗ്ലാമറസായി നടി രശ്മിക മന്ദാന😍.!

ഇന്ത്യയിൽ ഒട്ടാകെ ആരാധകരുള്ള താരസുന്ദരിയാണ് രഷ്മിക മന്ദന. ഒരുപക്ഷെ തെന്നിന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ താരമൂല്യമുള്ള ഒരു നടിയായി മാറി കഴിഞ്ഞിരിക്കുകയാണ് രഷ്മിക. വളരെ ചുരുക്കം സിനിമകളിൽ മാത്രം അഭിനയിച്ചാണ് നടി ഒരുപാട് ആരാധകരെ സ്വന്തമാക്കിയത്.

തന്റെ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും അനേകം യുവാക്കളുടെ മനം കവർന്നിരിക്കുകയാണ് നടി.കന്നട സിനിമയായ കിറിക്ക് പാർട്ടി എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്.ഒരു ക്യാമ്പസ്‌ ചിത്രം കൂടിയായ കിറിക്ക് പാർട്ടി വളരെ മികച്ച അഭിപ്രായങ്ങളായിരുന്നു തന്റെ അഭിനയ മികവിന് ലഭിച്ചത്.

പിന്നീട് വിജയ് ദേവരകൊണ്ട നായകനായിയെത്തിയ ഗീതാഗോവിന്ദം, ഡിയർ കോമ്രഡ് എന്നീ സിനിമയിൽ നായികയായി നടി തിളങ്ങിയിരുന്നു. കന്നട മേഖലയിൽ മാത്രമല്ല മലയാളം, തമിഴ് തുടങ്ങി നിരവധി ഇൻഡസ്ട്രികളിൽ ഏറെ കൈയടി നേടിയ സിനിമയായി മാറുകയായിരുന്നു.

സമൂഹം മാധ്യമങ്ങളിൽ തന്റെ സിനിമ വിശേഷങ്ങളും ഇഷ്ട ചിത്രങ്ങളും പങ്കുവെച്ച് കൊണ്ട് ആരാധകരുടെ മുന്നിൽ എത്താറുണ്ട്. പക്ഷേ ഇപ്പോൾ താരം എത്തിയിരിക്കുന്നത് മറ്റൊരു ഗ്ലാമർ ലുക്കിലാണ്.സാരീയിൽ അതിസുന്ദരിയായിട്ടാണ് താരം ഇത്തവണ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

തന്റെ പുതിയ തമിഴ് സിനിമയായ സുൽത്താന്റെ ഭാഗമായിട്ട് പത്രക്കാരുടെ കൂടികാഴ്ചയിൽ പങ്കുയെടുത്തപ്പോൾ ഉള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. തന്റെ ആദ്യ തമിഴ് സിനിമയായ സുൽത്താനിൽ നായകനായിയെത്തുന്നത് കാർത്തിയാണ്..