ഗ്ലാമർ ലുക്കൾ പ്രിയമണി..! ചിത്രങ്ങൾക്ക് മോശം കമൻ്റും താരത്തിൻ്റെ കിടിലൻ മറുപടിയും.. കാണാം..

മലയാളം, തമിഴ് ബോളിവുഡ് അടക്കം അനേകം സിനിമകളിൽ തകർത്ത് അഭിനയിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ നടിയാണ് പ്രിയാമണി. പൃഥ്വിരാജ് നായകനായ സത്യം, പുതിയ മുഖം തുടങ്ങിയ സിനിമയിലൂടെയാണ് നടി മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ തരംഗമായത്.

പരുത്തിവീരൻ എന്ന കോളിവുഡ് ചലചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള പുരസ്‌കാരം വരെ ലഭിച്ചിരുന്നു. ഒരു നടി എന്നതിലുപരി എക്കാലത്തെയും മികച്ച നർത്തകി കൂടിയാണ് താരം. അതുകൊണ്ട് തന്നെ ഒരുപാട് ഹിന്ദി സിനിമകളുടെ ഭാഗമാവാൻ നടിയ്ക്ക് സാധിച്ചിട്ടുണ്ട്.

പല ഡാൻസ് ഷോകളുടെയും വിധികർത്താവായി താരത്തിനു ഇരിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.മറ്റ് നടിമാരിൽ നിന്നും നടിയെ ഏറെ വേറിട്ടു നിൽക്കാനുള്ള കാരണം തന്റെ സൗന്ദര്യം തന്നെയാണ്.36 വയസ്സായിട്ടും സൗന്ദര്യത്തിന്റെ കാര്യത്തിൽ നടി ഇപ്പോഴും ചെറുപ്പമാണ്.

എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമായിരിക്കുന്നത് കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ചിത്രത്തിന് ലഭിച്ച വ്യാജ കമെന്റ്നെ കുറിച്ചാണ്. നടിയുടെ നഗ്ന ചിത്രം ഇടാമോ എന്നായിരുന്നു വ്യാജന്റെ ചോദ്യം.പക്ഷേ അതിനെതിരെ ചുട്ട മറുപടിയാണ് നടി നൽകിയിരിക്കുന്നത്.

ആദ്യം നിന്റെ അമ്മയുടെയോ സഹോദരിയോടൊ പോയി ചോദിക്ക് അവർ പോസ്റ്റ്‌ ചെയ്താൽ ഞാനും പോസ്റ്റ്‌ ചെയ്യാം എന്നായിരുന്നു നടിയുടെ മറുപടി. ഇതിനെതിരെ പ്രതികരിച്ചു കൊണ്ട് നിരവധി പേർ മുന്നോട്ട് വന്നിരുന്നു. നിയമപരമായി മുന്നോട്ട് പോകണമെന്നായിരുന്നു പലരുടെയും അഭിപ്രായം.