മാളവിക മോഹനനെ IPL ടീമുകളുടെ ഫാൻ ഗേളാക്കി ആരാധകർ..!!

607

ഇന്ത്യയിലുള്ള ഒട്ടുമിക്ക ക്രിക്കറ്റ്‌ പ്രേമികൾ ഒരുപോലെ കാത്തിരിക്കുന്ന ഒരു ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. കുട്ടികൾ, മുതിർന്നവർ, സ്ത്രീ, പുരുഷൻ എന്നീ ഭേദമില്ലാതെ കാണുന്ന ഒരു മത്സരം കൂടിയാണ് ഐപിഎൽ. ക്രിക്കറ്റ്‌ എന്ന് പറയുന്നത് ഓരോ ഇന്ത്യക്കാരന്റെ ഹരം തന്നെയാണ്.

ഐപിഎൽ ആരംഭിക്കുവാൻ ഇനി ഏതാണ്ട് ചില ദിവസങ്ങൾ മാത്രമേയുള്ളു. ലീഗിന്റെ ഓരോ പുതിയ അറിയിപ്പിനായി ക്രിക്കറ്റ് പ്രേമികൾ കാത്തിരിക്കുകയാണ്.നിരവധി ടീമുണ്ടെങ്കിലും ഓരോ ടീമിനും അനേകം ആരാധകരാണ്. എന്നാൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത് മറ്റൊരു ചിത്രമാണ്.

കഴിഞ്ഞ ദിവസം മാളവിക മോഹൻ പങ്കുവെച്ച ചിത്രം വേറെ രീതിയിൽ എഡിറ്റ്‌ ചെയ്ത സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ചെയ്തിരിക്കുകയാണ്. ഏറ്റവും കൂടുതൽ കിരീടങ്ങൾ കൊണ്ടുപോയ മുംബൈ ഇന്ത്യൻസ്, പിന്നീട് ചെന്നൈ സൂപ്പർ കിങ്‌സ് തുടങ്ങിയവരുടെ ടീമിന്റെ ലോഗോയും, നിറവുമുള്ള ചിത്രം തന്റെ വസ്ത്രത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്.

സിനിമ താരങ്ങളും ക്രിക്കറ്റ്‌ മേഖലയിൽ ഏറെ ഇഷ്ടമുള്ളവരാണ്. അതുകൊണ്ട് തന്നെ ചില മത്സരങ്ങളിൽ കാണികളായി അവരെയും കാണാൻ സാധിക്കും. അതുപോലെയുള്ള ഒന്നായിരുന്നു മാളവികയുടെ പുത്തൻ ചിത്രം.നടിയുടെ ചിത്രങ്ങൾ കണ്ട് നടി തന്നെ അമ്പരന്നുയിരിക്കുകയാണ്.നടിയുടെ പുതിയ സിനിമയായിരുന്നു വിജയ് ദളപതി കേന്ദ്ര കഥാപാത്രമായിയെത്തിയ മാസ്റ്റർ എന്ന സിനിമ. എന്തായാലും ക്രിക്കറ്റ് പ്രേമികൾ ഏറെ ആകാംഷയിലാണ്.