പ്രേക്ഷകരെ ഞെട്ടിച്ച് ആദ്യ ‍ ടെക്‌നോ-ഹൊറർ ചിത്രം ചതുർമുഖം” ട്രൈലർ കാണാം..!!

മലയാളസിനിമ ചരിത്രത്തിലാദ്യമായി ഒരു ടെക്‌നോ- ഹൊറര്‍ ചിത്രം ഒരുങ്ങുകയാണ്. ചതുര്‍മുഖം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും സലിൽ വി യും ചേർന്നാണ്.ഇപ്പോൾ വളരെയേറെ ഉദ്വേഗജനകമായ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. സണ്ണി വെയ്‌നും മഞ്ചു വാര്യരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം ഏപ്രില്‍ 8ന് പ്രേഷകർക്കായി തിയ്യറ്ററില്‍ എത്തും.

ഈ ചിത്രത്തില്‍ സണ്ണി വെയ്ൻ, അലൻ സിയർ എന്നീ മൂന്നു മുഖങ്ങളെ കൂടാതെ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടി പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇതുതന്നെയാണ് ചതുർമുഖത്തിലെ ഹൈലൈറ്റ്. ട്രൈലെർ പുറത്തിറങ്ങുന്നതിന് മുമ്പേ ചിത്രത്തിലെ മായകൊണ്ട് കാണാകൂടൊരുക്കി എന്ന ഗാനത്തിന്റ വീഡിയോയും, ചിത്രത്തിനായി പ്രത്യേകം തയാറാക്കിയ റിങ്ടോണും ഹിറ്റായി മാറിയിരുന്നു.

ജിസ്സ് ടോംസ് മൂവീസിന്റെ ബാനറില്‍ മഞ്ജു വാര്യര്‍ പ്രൊഡക്ഷന്‍സും, ജസ്റ്റിൻ തോമസും, ജിസ്സ് ടോംസും, ചേര്‍ന്നാണ് ചതുർമുഖം നിർമിക്കുന്നത് . ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത് സെഞ്ചുറി ഫിലിംസാണ്.ചിത്രത്തിന്റെ രചന അനിൽ കുര്യൻ, അഭയാകുമാർ കെ എന്നിവർ ചേർന്നാണ്. ചിത്രത്തിനു പിന്നിൽ വളരെ ശക്തമായ താരനിരയും അണിയറപ്രവർത്തകരും ടെക്‌നിഷ്യൻസുമാരും പ്രവർത്തിച്ചിട്ടുണ്ട്. വിഷുവിനു മുൻപായി തിയേറ്ററിൽ എത്തുന്ന ചതുർമുഖത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.