ഷൂട്ടിംഗ് ജീവിതത്തിലെ ഒരു ദിവസം..! വീഡിയോ ആരാധകർക്ക് പങ്കുവച് അനു സിത്താര..!!

5211

മലയാള സിനിമാലോകത്തെ യുവാനായികമാരിൽ ശ്രദ്ധേയയായ താരമാണ് അനു സിത്താര. ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. താരത്തിന്റെ കന്നി ചിത്രം പൊട്ടാസ് ബോംബ് ആണ്. 2013 ലാണ് ചിത്രം പുറത്തിറങ്ങിയത്. അന്ന് മുതൽ താരം മലയാസിനിമയിൽ വളരേറെ സജീവമാണ്. ഒമർ ലുലുവിന്റെ ഹാപ്പി വെഡിങ്ങിലൂടെയാണ് താരം ജനശ്രദ്ധ നേടി തുടങ്ങിയത്.

സിനിമാമേഖലയിലേക്ക് കടന്ന് വരുന്നതിനു മുൻപ് തന്നെ താരം തന്റെ കുട്ടികാലം മുതലേ ഡാൻസ് പരിപാടികളിലും അഭിനയ വേദികളിലും ഡാൻസ് പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു. സ്കൂൾ പഠനകാലത്തെ കലോത്സവവേദികളിലെ പ്രകടനങ്ങളിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് എത്തുന്നത്.

രാമന്റെ ഏദൻതോട്ടം, ഫുക്രി, അച്ചായൻസ് തുടങ്ങി ഒരുപിടി നല്ല സിനിമകളിലെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെ ആരാധകർക്കായി തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്.

ഇപ്പോൾ താരം യൂട്യൂബിൽ പങ്ക് വച്ച വീഡിയോയുടെ ഫോട്ടോകളാണ് വൈറലായി മാറിയിരിക്കുന്നത്. താരത്തിന്റെ ഒരു ദിവസത്തെ ഷൂട്ടിംഗ് ദിനം അയാണ് അനു വീഡിയോ പങ്കുവച്ചത്. നിമിഷനേരം കൊണ്ടാണ് താരത്തിന്റെ പുതിയ ലുക്ക് ആരാധകർ ഏറ്റെടുത്തത്.മറ്റു യുവാനായികമാരിൽ നിന്ന് വ്യത്യസ്തമായി, ശാലീന സുന്ദരിയായി സാരിയിൽ ആണ് താരം മിക്ക ഫോട്ടോഷൂട്ടുകളിലും പ്രത്യക്ഷപ്പെടാറുള്ളത്. താരമേത് വേഷം ധരിച്ചാലും അതിമനോഹരി ആയിട്ടാണ് ഫോട്ടോകളിൽ പ്രത്യക്ഷപ്പെടാറുള്ളത്.