സിനിമയിൽ നായകനെ മാത്രം കാണുന്ന ഒരു അത്ഭുത കണ്ണാടി കണ്ടിട്ടുണ്ടോ…???

മലയാളസിനിമയിൽ പലതരത്തിലുള്ള കണ്ണാടികൾ പ്രേക്ഷകർ കണ്ടിട്ടുണ്ട് എന്നാൽ സിനിമയിലെ നായകനെ മാത്രം കാണിക്കുന്ന ഒരു കണ്ണാടി ആദ്യമായിട്ടാണ് കാണുന്നത്. അക്കാലത്തെ കുടുംബനായകനായ ജയറാം നായകനായെത്തിയ ഷാർജ ടു ഷാർജ എന്ന ചിത്രത്തിലാണ് ഈ അത്ഭുതകരമായ കണ്ണാടി നമുക്ക് കാണാൻ സാധിച്ചത് .ഷാർജ ടു ഷാർജ 2000 ലാണ് റിലീസ് ചെയ്തത്. ഈ ചിത്രത്തിലെ അത്ഭുതകരമായ കണ്ണാടിയെ പറ്റി ദീപു രഘുത്തമൻ ഷിറ്റിയർ മലയാളം മൂവിസിൽ പ്രേഷകർക്കായി പങ്കുവെച്ച കുറുപ്പിലൂടെയാണ് ഈ വിവരം വീണ്ടും ജനശ്രദ്ധ നേടുന്നത്.

ഈ കണ്ണാടിയുടെ മറ്റൊരു പ്രത്യേകത എന്താണെന്ന് വച്ചാൽ നായകന്റെ പുറകു വശവും ഈ കണ്ണാടിയിലൂടെ കാണാം എന്നതാണ്. ചിത്രത്തിൽ ഒരു വില്ലൻ വന്നു ജയറാമേട്ടന്റെ അടുത്ത് വന്നു വമ്പൻ മാസ്സ് ഡയലോഗ് അടിച്ചശേഷം നായകനെ വെടിവെക്കാൻ മുതിരുന്നു. അപ്പോഴാണ് ജയറാമേട്ടന്റെ കണ്ണാടിയിലെ റിഫ്ലെക്ഷാനോടായിരുന്നു വില്ലൻ അത്രയും സമയം വില്ലൻ സംസാരിച്ചത്. ഇതുകണ്ട് നമുക്ക് തോന്നിപോകും റിഫ്ലക്ഷൻ കണ്ടാൽ പോലും മനസിലാക്കാൻ പറ്റാത്ത മണ്ടനാണോ ഈ വില്ലൻ എന്ന്. എന്നാൽ നായകനായ ജയറാമിന്റെ റിഫ്‌ളക്‌ഷൻ മാത്രം കാണിച്ചു, കണ്ണാടിയുടെ തൊട്ട് മുന്നിൽ നിന്ന വില്ലന്റെ റിഫ്ലക്ഷൻ കാണിക്കാതെ ഇരുന്ന ഒരത്ഭുത കണ്ണാടിയാണ് ഇത്. ഇത് തന്നെയാണ് ഷിറ്റ്നെ വേറെ ലെവലിൽ എത്തിക്കുന്നതും.