ഫഹദ് ഫാസിൽ നയകനായി എത്തുന്ന “ജോജി”യുടെ കിടിലൻ ട്രൈലർ കാണാം..

1416

മലയാളസിനിമയിലെ ഹിറ്റ് സംവിധായകനായ ദിലീഷ് പോത്തന്‍ കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും സംവിധായകനാവുകയാണ്. യുവതാരങ്ങളിൽ പ്രശസ്തനായ ഫഹദ് ഫാസിലാണ് ദിലീഷ് പോത്തൻ സംവിധാനം ചെയുന്ന പുതിയ ചിത്രമായ “ജോജി”യുടെ നായകൻ.’ജോജി’യുടെ ട്രൈലർ അണിയറ പ്രവർത്തകർ പുറത്തിറക്കി. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം ഫഹദും ദിലീഷും ഒന്നിക്കുന്ന ചിത്രമാണ് “ജോജി”.ഇതിനു മുൻപ് ഈ കൂട്ടുകെട്ടിൽ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ സിനിമകൾ പിറന്നിരുന്നു. ആമസോൺ പ്രൈം വഴി ഈ വരുന്ന ഏപ്രിൽ 7 നു ഡയറക്ട് ഒടിടി പ്ലാറ്റഫോം മുഖേനയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രശസ്ത എഴുത്തുകാരനായ വില്യം ഷേക്‌സ്പിയറിന്റെ “മാക്ബത് “എന്ന നോവലിലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ്. ചിത്രത്തിന്റെ ഇതിവൃത്തം എന്താണെന്ന് വച്ചാൽ, ഫഹദ് ഫാസിലിന്റെ കഥാപത്രമായ ജോജി എന്‍ജിനീയറിങ് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു വിദേശത്തു പോയി വലിയ പണക്കാരനാകുക എന്നതാണ് സ്വപ്നം . എന്നാല്‍ ജോജിയുടെ അച്ഛന് ജോജി ഒരു കഴിവു കെട്ടവനാണ് എന്നാണ് അഭിപ്രായം.ജോജി തൻെറ ലക്ഷ്യങ്ങൾ നിറവേറ്റാന്‍ എടുക്കുന്ന തീരുമാനങ്ങൾ അയാളുടെ കുടുംബത്തെ തന്നെ മാറ്റിമറിക്കുന്നു.

ചിത്രത്തിൽ ഫഹദ് ഫാസിൽ ജോജിയായി വേഷമിടുമ്പോൾ മറ്റു പല പ്രശസ്തരായ താരങ്ങളും ഈ ചിത്രത്തിന്റെ ഭാഗവുന്നുണ്ട്.ഷമി തിലകൻ, ബാബുരാജ്,ബേസിൽ, ഉണ്ണിമായ തുടങ്ങിയ താരങ്ങളുടെ കൂടെ കുറച്ചു പുതുമുഖതാരങ്ങളും സിനിമയിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് പ്രശസ്ത ബാനറുകളായ ഭാവന സ്റ്റുഡിയോസും , ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സും, വര്‍ക്കിങ് ക്ലാസ് ഹീറോയും ചേർന്നാണ്. ഷൈജു ആണ് ഖാലിദ് ചിത്രത്തിന്റെ ഛായാഗ്രഹണം. കൂടാതെ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയുന്നത് കിരൺ ദാസാണ്.