സോഷ്യൽ മീഡിയയിൽ വൈറലായി നടി നിത്യ ദാസിൻ്റെയും മകളുടെയും ഡാൻസ് വീഡിയോ കാണാം..!!

5253

ജനപ്രിയ നായകൻ ദിലീപും ഹരിശ്രീ അശോകനും, കൊച്ചിൻ ഹനീഫ എന്നിവർ പ്രധാന കഥാപാത്രങ്ങളായിയെത്തി മികച്ച കോമഡി ഫാമിലി പടമാണ് ഈ പറക്കും തളിക. ചിത്രത്തിൽ ബാസന്തിയായി വന്ന് മലയാളി പ്രഷകരുടെ മനം കവർന്ന നടിയാണ് നിത്യ ദാസ്.വളരെ മികച്ച അഭിനയ പ്രകടനമായിരുന്നു നിത്യ സിനിമയിൽ കാഴ്ചവെച്ചത്.

കോഴിക്കോട് സ്വദേശിയായ നിത്യ വളരെ ചുരുക്കം സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളു. എന്നാൽ അഭിനയിച്ച എല്ലാ സിനിമയിലും തന്റെതായ വ്യക്തിമുദ്രയാണ് നടി പതിപ്പിച്ചിരിക്കുന്നത്.കണ്മഷി, മോഹൻലാൽ നായകനായ ബാലേട്ടൻ, സൂര്യകിരീടം എന്ന ചലചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.

മറ്റ് പല നടിമാരെ പോലെ നിത്യയും തന്റെ വിവാഹത്തിനു ശേഷം അഭിനയ ജീവിതത്തിൽ നിന്നും ഒരു നീണ്ട ഇടവേള എടുത്തിരിക്കുകയാണ്.പഞ്ചാബി സ്വദേശിയെയാണ് നടി നിത്യ ദാസ് ജീവിത പങ്കാളിയാക്കിരിക്കുന്നത്.സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി തന്റെ ഇഷ്ട ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് എത്താറുണ്ട്.

കുറച്ച ദിവസങ്ങൾക്ക് മുമ്പ് നിത്യയും മകളുമായിട്ടുള്ള ചിത്രങ്ങൾ നടി പങ്കുവെച്ചപ്പോൾ സിനിമ പ്രേമികളും ആരാധകരും ഏറ്റെടുത്തിരുന്നു.പക്ഷേ ഇപ്പോൾ മറ്റൊരു വീഡിയോയാണ് ആരാധകർക്കിടയിൽ തരംഗമാവുന്നത്.നിമിഷ നേരം കൊണ്ടായിരുന്നു ഡാൻസ് വീഡിയോ വൈറലായത്.താനും തന്റെ മകളുമായിട്ടാണ് നൃത്ത ചുവടുകൾ വെക്കുന്നത്.ഒരുപാട് മികച്ച അഭിപ്രായങ്ങളും ആരാധകരിൽ നിന്ന് ലഭിക്കുന്നുണ്ട്.