കറുപ്പിൽ തിളങ്ങി പ്രിയ താരം സാനിയ ഈയപ്പൻ..!! ഫോട്ടോഷൂട്ട് വീഡിയോ കാണാം..

135

വളരെ ചെറിയ പ്രായത്തിൽ തന്നെ മലയാള സിനിമയിൽ നായികയായി അരങ്ങേറിയ താരമാണ് സാനിയ ഇയ്യപ്പൻ. ചുരുങ്ങിയ സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിലെ മുൻപന്തിയിലുള്ള താരങ്ങളുടെ കൂടെ അഭിനയിക്കാൻ താരത്തിന് കഴിഞ്ഞു.

താരം മമ്മൂട്ടി നായകനായ ബാല്യകാലസഖിയിലൂടെയാണ് ബാലതാരമായി സിനിമയിലേക്ക് രംഗപ്രവേശം നടത്തിയത്. ഇതിനു മുൻപ് ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥി ആയി വന്ന സാനിയയെ എല്ലാവരും ശ്രദ്ധിച്ചിരുന്നു.മലയാളത്തിലെ പ്രശസ്ത ടെലിവിഷൻ ചാനലായ മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ഡി ടു ഡി ഫോർ ഡാൻസിലാണ് താരം മത്സരാർത്ഥി ആയി പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെയാണ് താരം അഭിനയരംഗത്തേക്ക് കടന്നു വന്നത്. ആ റിയാലിറ്റി ഷോയിൽ താരം സെക്കൻഡ് റണ്ണർഅപ്പും ആയി.നല്ലൊരു നർത്തകി ആയ താരത്തിന്റെ ഡാൻസ് പ്രോഗ്രാം എല്ലാം മിക്ക അവാർഡ് നൈറ്റിലെയും സ്ഥിര സാന്നിധ്യമാണ്.

സാമൂഹ്യ മാധ്യമങ്ങളിൽ താരം വളരെ ഏറെ സജീവമാണ്. നിരവധി ഫോട്ടോഷൂട്ടിന്റെ ഫോട്ടോകൾ താരം തന്റെ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. താരം ഇൻസ്റ്റാഗ്രാമിൽ കൂടുതൽ ബോൾഡ് ആൻഡ് ഹോട്ട് ലുക്കിലുള്ള ഫോട്ടോകളാണ് പങ്ക് വയ്ക്കാറുള്ളത്.താരം കറുപ്പിൽ അതീവ സുന്ദരി ആയിട്ടാണ് പുതിയ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപെട്ടിരിക്കുന്നത്. താരത്തിന്റെ ആരാധകർ ഇരുകയ്യും നീട്ടിയാണ് താരത്തിന്റെ ചിത്രങ്ങൾ സ്വീകരിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് സാനിയയുടെ ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ വൈറലായത്.