വൈറൽ ആയി പത്തൊമ്പതാം നൂറ്റാണ്ടിലെ നായികയുടെ കുതിര സവാരി വീഡിയോ..!! കാണാം

7387

ഒരുപാട് സിനിമകൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച സംവിധായകനാണ് വിനയൻ.അദ്ദേഹം സംവിധാനം ചെയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.പഴയ തിരുവതാംകൂറിന്റെ ചരിത്രം പറയുന്ന വലിയ ബഡ്ജറ്റ് സിനിമയാണ് ഇത്.പത്തൊമ്പതാം നൂറ്റാണ്ടിലെ സാഹസിക പോരാളിയും നവോഥാന നായകനുമായ ആറാട്ടുപുഴ വേലായുധപ്പന്നിക്കരുടെയും കായകുളം കൊച്ചുണ്ണിയുടെ ചരിത്രം പറയുന്ന സിനിമയാണ് പത്തൊമ്പതാം നൂറ്റാണ്ട്.

യുവതാരം സിജു വിൽ‌സനാണ് സംവിധായകൻ രഹസ്യമായി സൂക്ഷിച്ച നായകൻ.ചിത്രത്തിൽ പ്രധാന കഥാപാത്രമായി കന്നട താരമായ കായാദു ലോഹരും അഭിനയിക്കുന്നുണ്ട്.എന്നാൽ താരം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായത് ഒരു വീഡിയോയിലൂടെയാണ്.

ഈ വീഡിയോ പുറത്തിറങ്ങിയതോടെ കേരളത്തിലെ ട്രോളർമാർക്ക് പണി കൂടുകയായിരുന്നു. വീഡിയോയിൽ പത്തൊമ്പതാം നൂറ്റാണ്ട് എന്ന് പറയുന്നതിനു പകരം പൊത്തോം നൂത്താന്തു എന്നായിരുന്നു താരം പറഞ്ഞത്. ആ സമയത്ത് പല തരത്തിലുള്ള വിമർശങ്ങൾ ആയിരുന്നു പുറത്തിറങ്ങിയിരുന്നത്.

എന്നാൽ അതിനെതിരെ ശക്തമായി പ്രതികരിച്ച് നടി മുന്നോട്ട് വന്നിരിക്കുകയാണ്.ഹോളി ദിവസത്തിന്റെ ഭാഗമായി കുതിരപ്പുറത്ത് നിന്നും ചില കാര്യങ്ങൾ പറയുന്ന വീഡിയോയായിരുന്നു വൈറലായത്. നമസ്കാരം ഞാൻ ഇപ്പോൾ പത്തൊമ്പതാം നൂറ്റാണ്ടിലെ പാലക്കാടിലുള്ള ലൊക്കേഷനിലാണ്.

താരത്തിന്റെ മലയാള ഭാക്ഷ കേട്ട് എല്ലാവരും അമ്പരന്നുയിരിക്കുകയാണ്. തന്നെ കളിയാക്കിവർക്ക് നല്ല കിടിലൻ പ്രതികരണം തന്നെയായിരുന്നു എന്നാണ് ആരാധകർ പറയുന്നത്. ട്രോളർമാർ വരെ തന്നെ അഭിനന്ദിച്ചു കൊണ്ട് മുന്നോട്ടു എത്തിയിരിക്കുകയാണ്.