സൗത്ത് ഇന്ത്യൻ സിനിമയിൽ ചുരുങ്ങിയ നാളുകൾ കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് ഐശ്വര്യ മേനോൻ. താരം തമിഴ്,തെലുങ്ക്, കന്നഡ, എന്നീ ഭാഷകളില്‍ കഴിവ് തെളിയിച്ചിട്ടുണ്ട്. കൂടാതെ മലയാളത്തിൽ ഫഹദ് ഫാസിൽ നായകനായ ‘മണ്‍സൂണ്‍ മംഗോസ്’ എന്നചിത്രത്തിലും താരം അഭിനയിച്ചു. രേഖ എന്ന കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിച്ചത്.
സാമൂഹികമാധ്യമങ്ങളിൽ വളരെ സജീവയായ താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഈയടുത്ത് ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച ഫോട്ടോകളാണ് ഇപ്പോൾ വൈറലാവുന്നത്. വളരെയേറെ ഫാഷന്‍ സെൻസ് ഉള്ള താരം തന്റെ പുതിയ ഫോട്ടോകളിൽ ടാങ്ക് ടോപ് മാതൃകയിലുള ടീ ഷർട്ടും മൈക്രോ ജീൻ ഷോർട്സുമാണ് ധരിച്ചിരിക്കുന്നത്.
ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത് കെട്ടിടത്തിന്റെ ടെറസെന്ന് തോന്നിക്കുന്ന ഒരു സ്ഥലത്ത് കറുത്ത ഏണിയുടെ അടുത്തായിട്ടാണ്.ചുരുങ്ങിയ സമയം കൊണ്ടാണ് താരത്തിന്റെ പുത്തൻചിത്രങ്ങൾ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. താരം പങ്ക് വച്ച ചിത്രത്തിന് താഴെ ലൈക്കും കമന്റും കൊണ്ട് പൊതിയുകയാണ് ആരാധകർ.