ക്യൂട്ട് ലുക്കിൽ പ്രേക്ഷകരുടെ പ്രിയ താരം ഗായത്രി സുരേഷ്..! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം..

199

2015 ൽ റിലീസ് ആയ ജമ്‌നാപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്ന് വന്ന താരമാണ് ഗായതി സുരേഷ്. ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായിട്ടായിരുന്നു താരം അഭിനയിച്ചത്. സിനിമാലോകത്തേക്ക് കടന്ന് വരുന്നതിലും മുൻപ് താരം മോഡലിംഗ് രംഗത്ത് താരം തിളങ്ങി നിന്നിരുന്നു. 2014 ലെ മിസ്സ്‌ കേരള ഫെമിന അവാർഡും താരം നേടിയിരുന്നു. തുടർന്നാണ് താരം അഭിനയ ലോകത്തേക്ക് എത്തുന്നത്.


സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ ഫോട്ടോകൾ ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്.ഇൻസ്റ്റാഗ്രാമിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ആരാധകർക്കായി പങ്കുവെച്ച ഫോട്ടോകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. താരം അതീവ സുന്ദരി ആയി വെറൈറ്റി ലുക്കിലുള്ള വ്യത്യസ്ത കോസ്റ്റ്യൂം ധരിച്ചാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിമിഷ നേരം കൊണ്ടാണ് ആരാധകർ ഫോട്ടോകൾ ഇരുകയ്യും നീട്ടി സ്വീകരിച്ചത്.

മലയാളത്തിൽ ജമ്‌നാ പ്യാരി കൂടാതെ ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം, കല വിപ്ലവം പ്രണയം, സഖാവ്, നാം, ചിൽഡ്രൻസ് പാർക്ക്‌ എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. അന്യഭാഷാ ചിത്രങ്ങളായ തമിഴ്, തെലുങ്ക് സിനിമകളിലും താരം തന്റെ സാനിധ്യം അറിയിച്ചു.തമിഴിൽ 4G എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറാൻ പോകുന്നത്. ഇതിനു പുറമെ തെലുങ്കിലാണ് അടുത്ത മൂന്നു സിനിമയിലും താരം പ്രത്യക്ഷപ്പെടാൻ പോവുന്നത്.