ഗ്ലാമർ ലുക്കിൽ നിവിൻ പോളി നായികാ നോറ ഫത്തേഹി..!! ചിത്രങ്ങൾ കാണാം..

161

തെന്നിന്ത്യൻ മേഖലയിൽ കൂടുതൽ സജീവമായ നടിയാണ് നൂറ ഫത്തേഹി. 2014 ൽ റിലീസ് ചെയ്ത ടൈഗർ ഓഫ് സുന്ദർബൻസ് എന്ന ചലചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തേക്ക് ചുവടു വെക്കുന്നത്. ജനിച്ചതും. വളർന്നതും കാനഡയിൽ ആണെങ്കിലും താരം സജീവമായിരിക്കുന്നത് ഇന്ത്യൻ സിനിമകളിലാണ്.
ഒരു നടി എന്നതിലുപരി ഡാൻസർ, ഗായിക, മോഡൽ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് നൂറ ഫത്തേഹി. തമിഴ്, തെലുങ്ക്, കന്നട,ഹിന്ദി എന്നീ ഇൻഡസ്ട്രികളിലാണ് നടി വേഷമിട്ടിരിക്കുന്നത്.മോളിവുഡിലും താരം തന്റെതായ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഡബിൾ ബാരൽലാണ് നടിയുടെ ആദ്യത്തെ മലയാള സിനിമ. പിന്നീട് നിവിൻ പോളി പ്രധാന കഥാപാത്രമായി എത്തിയ കായകുളം കൊച്ചുണ്ണി എന്ന ചലച്ചിത്രത്തിലും നടി അഭിനയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് നടി.ഒരുപാട് ആരാധകരുള്ള താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം 24 മില്യൻ പേരാണ് ഫോള്ളോ ചെയുന്നത്.

തന്റെ ഇഷ്ട പോസ്റ്റുകളുമായി നടി ആരാധകരുടെ മുന്നിൽ എത്താൻ മറക്കാറില്ല. താരം പങ്കുവെക്കുന്ന ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് വൈറലാവുന്നത്. പക്ഷേ ഇപ്പോൾ ചില ചിത്രങ്ങളാണ് സൈബർ ഇടങ്ങളിൽ വൈറലാവുന്നത്.ഫോട്ടോകളിൽ താരത്തെ കാണാൻ ഗ്ലാമർ ലുക്കാണെന്നാണ് ആരാധകരുടെ അഭിപ്രായം. ചുരുങ്ങിയ സമയം കൊണ്ടായിരുന്നു പുതിയ ചിത്രങ്ങൾ വൈറലായത്.