വർണങ്ങളാൽ കുളിച്ചു നിൽക്കുന്ന അമേയയുടെ ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ…

കേരളത്തിൽ ഏറ്റവും കൂടുതൽ സബ്സ്ക്രൈബ്ർസ് വാരികൂട്ടിയാ ഒരു യൂട്യൂബ് ചാനലാണ് കരിക്ക്. ഒരുപാട് വെബ്സീരീസാണ് ആരാധകർക്ക് വേണ്ടി കരിക്ക് ഇറക്കിട്ടുള്ളത്. കരിക്കിലെ ഓരോ നടിനടന്മാരും മലയാളി പ്രേക്ഷകർ ഇരുകൈകൾ നീട്ടി സ്വീകരിച്ചവരാണ്. വളരെ മികച്ച അഭിനയ പ്രകടനമാണ് താരങ്ങൾ ഓരോ പ്രാവശ്യം കാഴ്ചവെക്കുന്നത്.

എന്നാൽ കരിക്കിലൂടെ ഏറെ ജനശ്രെദ്ധ നേടിയ ഒരു നടിയാണ് അമേയ മാത്യു.ഒരുപാട് ആരാധകരാണ് താരത്തിന് നിലവിൽ ഉള്ളത്‌. വളരെ മികച പ്രകടനം കാഴ്ചവെച്ച താരം ബിഗ്സ്ക്രീനിലും അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നു.തിരുവനന്തപുരം സ്വദേശിയായ നടി ജയസൂര്യ പ്രധാന കഥാപാത്രമായി എത്തിയ ആട് 2യിലും,ഒരു പഴയ ബോംബ് കഥാ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

ഏതൊരു കഥാപാത്രം നൽകിയാലും അത് ഭംഗിയായി ചെയ്തു നൽകാൻ അമേയ മാത്യു എന്ന നടിയ്ക്ക് സാധിച്ചിട്ടുണ്ട്. അനേകം ആരാധകരുള്ള അമേയക്ക് മൂന്നു ലക്ഷത്തിനു മേലെ ഫോള്ളോവെർസ് ഇൻസ്റ്റാഗ്രാമിലുണ്ട്.അതുകൊണ്ട് തന്നെ നടി പോസ്റ്റ്‌ ചെയുന്ന ചിത്രങ്ങളും വീഡിയോകളും ഉടനടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാവരുള്ളത്.

എന്നാൽ ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ മറ്റൊരു ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. ഹോളിയുടെ ഭാമായി പല തരത്തിലുള്ള കളറിൽ കുളിച്ചു നിൽക്കുന്ന താരത്തെയാണ് ഇത്തവണ കാണാൻ സാധിക്കുന്നത്.നിമിഷ നേരങ്ങൾ കൊണ്ടായിരുന്നു അമേയയുടെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്.

പ്രേക്ഷകരിൽ നിന്നും പോസിറ്റീവായ കമെന്റ്സും ലഭിക്കുന്നുണ്ട്. എന്നാൽ പോസ്ടിനോപ്പം താരം പങ്കുവെച്ച ക്യാപ്ഷനും ആരാധകർ ഏറ്റെടുത്തിരുന്നു.”എന്നും മങ്ങിയ കാഴ്ചകളിൽ നിന്ന് മാറ്റം കിട്ടുന്ന ഒരു ദിവസം. വർണങ്ങളുടെ ദിവസം,വർണങ്ങാൽ നിറയും ദിവസം ചുരുക്കി പറഞ്ഞാൽ ഒരു ഹോളിഡേ”.