സ്വിമിങ് പൂളിൽ നിന്ന് ഗ്ലാമസ് ഫോട്ടോഷൂട്ടുമായി നടി വിമലാ രാമൻ..! താരത്തിന്റെ പുതിയ ചിത്രങ്ങൾ കാണാം..

തെന്നിന്ത്യൻ സിനിമയിലെ എല്ലാ ഭാഷകളിലും അഭിനയിച്ച് പ്രശസ്തി നേടിയ താരമാണ് വിമലാ രാമൻ.താരം ഓസ്ട്രേലിയയിലാണ് ജനിച്ചതും വളർന്നതുമെല്ലാം അതിനു ശേഷം മോഡലായും തുടർന്ന് സിനിമാമേഖലയിലേക്കും താരം അരങ്ങേറ്റം കുറിച്ചു.

മലയാളത്തിൽ ടൈം എന്ന സിനിമയിലൂടെയാണ് താരം മലയാളചലച്ചിത്രലോകത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിൽ നായകനായി എത്തിയത് സൂപ്പർസ്റ്റാർ സുരേഷ് ഗോപി ആയിരുന്നു. തുടർന്ന് മലയാളത്തിൽ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാവാൻ താരത്തിന് കഴിഞ്ഞു. തമിഴിൽ 2005 ൽ റിലീസായ “പൊയി” ആണ് താരത്തിന്റെ കന്നി ചിത്രം. കന്നഡ സിനിമാലോകത്തേക്ക് “ആപ്ത രക്ഷക ” എന്ന ചിത്രത്തിലൂടെ അരങ്ങേറി. താരം തെലുങ്കിലും അഭിനയിച്ചിട്ടുണ്ട്. “എവറായണ എപു ദൈന “ആണ് താരത്തിന്റെ ആദ്യ തെലുങ്ക് ചിത്രം. ഇതൊന്നും കൂടാതെ താരം ബോളിവുഡിലും അരങ്ങേറി. ബോളിവുഡിൽ 2013 ൽ റിലീസായ “മുംബൈ മിറർ “എന്ന ചിത്രമാണ് താരത്തിന്റെ കന്നി ഹിന്ദി ചിത്രം.


മമ്മൂട്ടി നായകനായ നസ്രാണി, പ്രണയകാലം, കോളേജ് കുമാരൻ,റോമിയോ, കൽക്കട്ട ന്യൂസ്‌ എന്നിവയാണ് താരത്തിന്റെ പ്രധാനപെട്ട മലയാളസിനിമകൾ. ഇപ്പോൾ ഏറ്റവും ഒടുവിൽ മലയാളത്തിൽ സൂപ്പർ താരം ലാലേട്ടന്റെ കൂടെ ഒപ്പം എന്ന സിനിമയിലാണ് താരം അഭിനയിച്ചത്. 2016 ലായിരുന്നു ഒപ്പം റിലീസ് ചെയ്തത്.

സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവയാണ് താരം. താരത്തെ 2 ലക്ഷതിലധികം ആരാധകരാണ് ഇൻസ്റ്റാഗ്രാമിൽ മാത്രമായി ഫോളോ ചെയുന്നത്. താരം തന്റെ സിനിമവിശേഷങ്ങളും വീഡിയോകളും ഫോട്ടോകളുമെല്ലാം ആരാധകർക്കായിഎപ്പോഴും പങ്ക് വയ്ക്കാറുണ്ട്.
താരമിപ്പോൾ ആരാധകർക്കായി പങ്ക് വച്ചിരിക്കുന്ന ചിത്രം സിമ്മിങ് പൂളിൽ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ളതാണ്.നിമിഷനേരം കൊണ്ടാണ് ഫോട്ടോകളെല്ലാം വൈറലായി മാറിയത്.