ബീച്ചിൽ ഗ്ലാമർ ഫോട്ടോഷൂട്ടുമായി പ്രിയ താരം നിക്കി ഗൽറാണി..!! വീഡിയോ കാണാം..

മലയാളത്തിൽ എബ്രിഡ് ഷൈൻ 2014 ൽ സംവിധാനം ചെയ്ത 1983 എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന താരമാണ് നിക്കി ഗൽറാണി. ഈ ചിത്രത്തിലെ മഞ്ജുള എന്ന കഥാപാത്രം വളരെയേറെ ജനശ്രദ്ധ നേടി.താരം മലയാളം കൂടാതെ കന്നഡ, തമിഴ് സിനിമാലോകത്തും അറിയപ്പെടുന്ന തിരക്കുള്ള ഒരു അഭിനേത്രിയാണ്. താരം ഫാഷൻ ഡിസൈനിങ് പഠിച്ചു അതിനെ തുടർന്ന് മോഡലിംഗ് രംഗത്തേക്ക് പ്രവേശിച്ചു, അവിടെ നിന്നാണ് സിനിമാഭിനയത്തിലേക്ക് കടന്ന് വരുന്നത്. താരം 2013 മുതൽ ചലച്ചിത്രലോകത്ത് സർവ്വ സജീവമാണ്. കന്നഡ സിനിമയിലെ താരസുന്ദരി സഞ്ജന നിക്കിയുടെ ജ്യേഷ്ഠ സഹോദരി ആണ്.

തനിക്ക് കിട്ടുന്ന ഓരോ കഥാപാത്രങ്ങളും മികവുറ്റതാക്കാൻ താരം ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ താരത്തിന്റെ കഥാപാത്രങ്ങൾ പ്രേക്ഷക മനസിൽ ഇടം നേടാറുണ്ട്. മലയാളത്തിൽ 1983 കൂടാതെ ഓം ശാന്തി ഓശാന, രാജമ്മ @യാഹൂ, വെള്ളിമൂങ്ങ, സെക്കൻഡ് ക്ലാസ്സ്‌ യാത്ര, രുദ്രസിംഹാസനം എന്നിവയാണ് താരത്തിന്റെ പ്രധാനപെട്ട ചിത്രങ്ങൾ. തമിഴിൽ കാർത്തിയും തമന്നയും അഭിനയിച്ചു സൂപ്പർ ഹിറ്റായ
പയ്യയുടെ കന്നഡ റിമേക്കിൽ താരം അഭിനയിച്ചിരുന്നു.

താരം ഒരു റൈഡർ കൂടിയാണ്. അതിവേഗത്തിൽ ബുള്ളറ്റ് മോട്ടോർ സൈക്കിൾ ഓടിക്കുന്നതിൽ താരം വിദഗ്ദ്ധയാണ്. താരം ബുള്ളറ്റ് ഓടിക്കുന്നത് 100-160 കിലോമീറ്റർ വേഗത്തിൽ ആണ്.അതുകൊണ്ട് തന്നെ അനവധി റോഡ് ചലച്ചിത്രങ്ങളിൽ ബുള്ളറ്റ് ഓടിക്കുന്ന വേഷം താരം കൈകാര്യം ചെയ്തിട്ടുണ്ട്. കൂടാതെ സൂപ്പർ ബൈക്കുകളും താരം ഓടിക്കാറുണ്ട്. ഒരിക്കൽ ഒരു കന്നഡ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹെൽമെറ്റ് വയ്ക്കാതെ ബുള്ളറ്റ് ഓടിച്ചതിന്റെ പേരിൽ താരം വിവാദത്തിൽ അകപ്പെട്ടിരുന്നു.

താരം സോഷ്യൽ മീഡിയയിൽ വളരെയേറെ സജീവമാണ്. തന്റെ ഫോട്ടോ ഷൂട്ടിന്റെ ഫോട്ടോകളെല്ലാം താരം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് വീഡിയോ ആണ് തരംഗമായിരിക്കുന്നത് . അതീവ ഗ്ലാമറസ് ലുക്കിൽ ബീച്ചിന്റെ അരികിലായിട്ടാണ് താരത്തെ ഫോട്ടോഷൂട്ട് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.നിമിഷനേരം കൊണ്ടാണ് താരത്തിന്റെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി മാറിയത്.

https://youtu.be/s_IUhLlUx6k