എന്തിനാണ് കിടപ്പറ രംഗങ്ങൾ വരുമ്പോൾ മാത്രം കണ്ണടക്കുന്നത്..!! ബെഡ്റൂം സീൻ മേക്കിംഗ് വീഡിയോ പങ്കുവച്ച് ടോവിനോ തോമസ്..!!

കൊറോണ കാലത്തെ ഇടവേളകൾക്ക് ശേഷം കേരളത്തിൽ സിനിമകളുടെ വരവാണ്. ഇപ്പോൾ പ്രശസ്ത യുവനായകനായ ടോവിനോ തോമസ് അഭിനയിച്ച കള എന്ന ചിത്രം മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രോഹിത് വി എസ് ആണ്. ചിത്രത്തില്‍ ടോവിനൊയെ കൂടാതെ ലാല്‍, സുമേഷ് മൂര്‍, ദിവ്യ പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

എപ്പോഴും ടൊവിനോയ്ക്ക് ചിത്രങ്ങളിലെ ലിപ് ലോക്കിന്റെയും ഇന്റിമേറ്റ് സീനുകളുടെയും പേരിൽ വിമര്‍ശനം നേരിടാറുണ്ട്. എന്നാൽ ഈ വിമർശനങ്ങൾക്ക് ചുട്ട മറുപടി ആണ് താരം കളയുടെ റീലിസിനു മുൻപുള്ള പ്രൊമോഷന്‍ പ്രെസ്സ് മീറ്റിനിടെ പറഞ്ഞത്. ഇതിനെ പറ്റി ഒരു ചോദ്യം ഉയർന്നപ്പോഴാണ് ടോവിനോ ഈ ചിന്താഗതിയെ വിമര്‍ശിച്ചു സംസാരിച്ചച്ചത്. താരം പറഞ്ഞത് എന്താണെന്നു വച്ചാൽ വയലന്‍സ് സീനുകള്‍ വരുമ്പോൾ കൈയടിക്കുന്നവര്‍ എന്ത്കൊണ്ടാണ് ഒരു ലവ് സീന്‍ വരുമ്പോള്‍ കണ്ണടക്കുന്നത് എന്നാണ്.സിനിമയിലെ ഏതൊരു സീന്‍ ഷൂട്ട് ചെയുന്നത് പോലെ തന്നെ വളരെ കൃത്യമായ ഷോട്ട് ഡിവിഷനോടെയാണ് ഇത്തരം ലവ് മേക്കിങ് സീനുകള്‍ ചിത്രീകരിക്കുന്നത് എന്നും ടോവിനോ കൂട്ടി ചേർത്തു.

താരം കള എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബെഡ്റൂം സീനിന്റെ മേക്കിങ് വീഡിയോ എടുത്തു വച്ചിട്ടുണ്ടെന്നും ചിത്രത്തിന്റെ റീലീസിന് ശേഷം അത് പുറത്തു വിടുമെന്നും പറഞ്ഞിരുന്നു.ഇപ്പോൾ ചിത്രത്തിന്റെ റിലീസിനു ശേഷം താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ആ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ്.

https://youtu.be/IuJvgIU5A6E