മഹേഷ് നാരായണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന” മാലിക്ക് ” എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. മലയാളസിനിമയിൽ യുവതാരങ്ങളിൽ ഏറ്റവും മുൻപന്തിയിലുള്ള ഫഹദ് ഫാസിലാണ് ചിത്രത്തിലെ നായകൻ. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്നഒരു ഫഹദ് ഫാസിൽ ചിത്രമാണ് ഇത്. ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയുന്നത് നിമിഷ സജയനാണ്. മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും എഡിറ്റിംഗുമെല്ലാം നിർവഹിച്ചിരിക്കുന്നത്.
ഈ വരുന്ന മെയ് 13 നു പെരുന്നാൾ ദിനത്തിലാണ് ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്. നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു.അതിൽ ഫഹദ് ഫാസിലിന്റെ മേക് ഓവർ ലുക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പോസ്റ്ററിൽ കുഴിഞ്ഞ കണ്ണുകളും നരച്ച മുടിയിഴകളുമായുള്ള ഫഹദിനെയാണ് കാണാൻ കഴിഞ്ഞത്. ചിത്രത്തിൽ ഫഹദിനെയും നിമിഷയെയും കൂടാതെ വൻ നിരയാണ് അണിനിരക്കുന്നത്.ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരും മാലിക്കിന്റെ ഭാഗമാവുന്നുണ്ട്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ 27 കോടിയോളം മുതൽ മുടക്കി ആന്റോ ജോസഫ് ആണ് മാലിക്ക് നിർമിക്കുന്നത്. ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായശേഷം ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. മാലിക്കിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് സുഷിൻ ശ്യാം ആണ്. മഹേഷ് നാരായണന് വേണ്ടി സാനു ജോൺ ടേക്ക് ഓഫിന് ശേഷം ഫ്രെയിമുകള്‍ ഒരുക്കുന്നു.പെരുന്നാൾ ദിനത്തിലെ വമ്പൻ റിലീസായ മാലിക്കിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.