അതീവ ഗ്ലാമറസായി ആരാധകരുടെ പ്രിയ താരം മാളവിക മോഹനൻ..!! താരത്തിൻ്റെ കിടിലൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം..

തെന്നിന്ത്യൻ സിനിമലോകത്തെ നട്ടെല്ലുകളാണ് തമിഴ് ഇൻഡസ്ട്രിയും തെലുങ്ക് ഇൻഡസ്ട്രിയും. സിനിമാലോകത്തെ രണ്ട് അവിഭാജ്യ ഘടകങ്ങളാണ് ഇവ രണ്ടും. ഇതിൽ താരസുന്ദരികൾ അരങ്ങ് വാഴുന്ന സിനിമ മേഖലയാണ് തമിഴും അത്പോലെ തന്നെ തെലുങ്കും . ഈ രണ്ട് ഭാഷകളും തെന്നിന്ത്യൻ ഇൻഡസ്ട്രിയുടെ നട്ടെല്ലാണ്.എന്നാൽ മലയാള സിനിമാലോകത്തു നിന്നും ചെന്ന് ചുരുങ്ങിയ നാളുകൾ കൊണ്ട് ഈ രണ്ട് ഭാഷകളിലും പ്രശസ്തി നേടിയ താരമാണ് മാളവിക മോഹനൻ.താരം ചെറിയ വേഷങ്ങളിലൂടെയാണ് സിനിമ ലോകത്തേക്ക് വന്നെത്തിയത് പിന്നീട് ഗ്ലാമർ വേഷങ്ങളിൽ താരം നിറഞ്ഞാടി അഭിനയിച്ചു .വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളാണ് താരത്തെ മറ്റ് നടിമാരിൽ നിന്ന് വ്യത്യസ്തമാക്കി മാറ്റിയത്. ഇത് വളരെ പെട്ടെന്ന് തന്നെ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിച്ചു.

മലയാള സിനിമയിലൂടെയാണ് താരത്തിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളത്തിലെ പ്രശസ്ത യുവതാരമായ ദുൽഖർ സൽമാൻ നായകനായ ‘പട്ടം പോലെ’ എന്ന സിനിമയാണ് താരത്തിന്റെ കന്നി ചിത്രം. ഒരു മലയാളി ആയ താരത്തിന്റെ സ്വദേശം കണ്ണൂർ ജില്ലയിലെ പയ്യന്നൂരാണ്.എന്നാൽ താരവും കുടുംബവും മുംബൈയിലാണ് സ്ഥിര താമസം ആക്കിയിരിക്കുന്നത്.

സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായ താരത്തെ ലക്ഷ കണക്കിന് ആരാധകരാണ് ഫോളോ ചെയുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം 21 ലക്ഷത്തോളം ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. താരം തന്റെ ആരാധകർക്കായി സിനിമാവിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ടിന്റെ ഫോട്ടോകളുമെല്ലാം പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് താരത്തിന്റ പുതിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങളാണ്. ഫോട്ടോ പങ്ക് വച്ചു നിമിഷനേരം കൊണ്ടാണ് ഫോട്ടോ ആരാധകർ ഏറ്റെടുത്തത്.

ഇളയദളപതി വിജയ് നായകനായി എത്തിയ മാസ്റ്ററിൽ നായികയായി എത്തിയത് മാളവികയായിരുന്നു .കൂടാതെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ‘ദി ഗ്രേറ്റ് ഫാദർ’ എന്ന സിനിമയിൽ താരം പോലീസ് വേഷത്തിൽ എത്തി. പെട്ട, നിർണായകം എന്നിങ്ങനെ നിരവധി സിനിമകളിൽ അഭിനയിക്കാൻ ഈ ചുരുങ്ങിയ കാലം കൊണ്ട് താരത്തിന് കഴിഞ്ഞു. അഭിനയം പോലെ മോഡലിംഗിലും താരത്തിന് ഏറെ പ്രിയങ്കരമാണ്. അതുകൊണ്ട് തന്നെ ഏത് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും ഞൊടിയിടയിൽ വൈറലാവാറുണ്ട്.