പ്രേക്ഷകർ ഏറ്റെടുത്ത് കുറുപ്പിൻ്റെ കിടിലൻ ടീസർ കാണം..

ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ദുൽഖർ സൽമാൻ നീണ്ട ഇടവേളകൾക്ക് ശേഷം ശ്രീനാഥ് രാജേന്ദ്രനുമായി ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ഇപ്പോൾ ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരകുറുപ്പിന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. 35 കോടി മുതൽമുടക്കിൽ ഒരുക്കുന്ന ഈ ചിത്രം ദുൽഖർ സൽമാന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് ചിത്രമാണ്. ഈ കോവിഡ് സാഹചര്യത്തിൽ ചിത്രം ഓൺലൈൻ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കാൻ വൻതുകയുടെ ഓഫറാണ് ലഭിച്ചത്. എന്നാൽ പ്രേക്ഷകർക്ക് തിയറ്ററിൽ നിന്ന് ലഭിക്കേണ്ട ഏറ്റവും മികച്ച അനുഭവം ഒടിടി റിലീസ് വഴി നഷ്ടപെടുന്നതിനാൽ അണിയറ പ്രവർത്തകർ ഈ ഓഫറുകളെല്ലാം നിരസിച്ചു. ചിത്രം തീയറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്നു വ്യക്തമാക്കി. ഉടൻ തന്നെയുള്ള കുറുപ്പിന്റെ തിയറ്റർ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

ചിത്രത്തിന്റെ നിർമാണം നിർവഹിക്കുന്നത് ചിത്രത്തിലെ നായകനും യുവതാരവുമായ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സുംചേർന്നാണ്. ചിത്രം മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് എന്നീ അഞ്ചു ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. ഇപ്പോൾ ഈ അഞ്ചു ഭാഷകളിലും ചിത്രത്തിന്റെ ടീസർ അണിയറയൊരവർത്തകർ പുറത്തിറക്കിയിരിക്കുകയാണ്. ഇന്ത്യയിലും വിദേശത്തുമായി 105 ദിവസങ്ങളിലായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.ദുബായ്, അഹമ്മദാബാദ്, മുംബൈ, മൈസൂർ, കേരളം, മാംഗ്ളൂർ, എന്നിവിടങ്ങളിലാണ് കുറുപ്പിന്റെ ഷൂട്ടിങ് നടന്നത്.

ചിത്രത്തിന്റെ കഥ ഒരുക്കിയത് ജിതിൻ കെ ജോസ് ആണ്. ഡാനിയൽ സൂരജ് നായരും കെ എസ് അരവിന്ദും ചേർന്നാണ് കുറുപ്പിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഈ വർഷത്തെ സംസ്ഥാനഅവാർഡ് ജേതാവായ സുഷിൻ ശ്യാം ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം. വിനി വിശ്വ ലാൽ ക്രീയേറ്റീവ് ഡയറക്ടറായി കുറിപ്പിൽ പ്രവർത്തിക്കുന്നുണ്ട്. ദേശീയ അവാർഡ് ജേതാക്കളും ഈ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. ഇതിൽ ദേശീയ അവാർഡ് ജേതാവായ ബംഗ്ലാനാണ് കുറുപ്പിന്റെ പ്രൊഡക്ഷൻ ഡിസൈനറായി പ്രവർത്തിക്കുന്നത്. എല്ലാവരും കൂടിയുള്ള ദുൽഖർ മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകർ.