സാരിയിൽ ക്യൂട്ട് ലുക്കിൽ മലയാളികളുടെ പ്രിയ താരം ഭാമ..!! താരത്തിൻ്റെ പുതിയ ഫോട്ടോഷൂട്ട് കാണാം..

മലയാള സിനിമയിലെ പ്രശസ്ത സംവിധായകനും തിരക്കഥകൃത്തുമായ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നു വന്ന താരമാണ് ഭാമ. ആ ഒരൊറ്റ ചിത്രത്തിലൂടെ മലയാളപ്രേഷകരുടെ മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു. തുടർന്ന് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളസിനിമയിൽ തന്റെ സ്ഥാനം ഉറപ്പിച്ചു. അതിനു ശേഷം താരം അന്യഭാഷ ചിത്രങ്ങളിലേക്ക് ചേക്കേറി. ഒരുപിടി ഗ്ലാമർ വേഷങ്ങളിലും താരം തിളങ്ങി.


സാമൂഹിക മാധ്യമങ്ങളിൽ വളരെ സജീവമായിട്ടുള്ള താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി പങ്ക് വയ്ക്കാറുണ്ട്. ഇപ്പോൾ താരം ഒരു അമ്മ ആയതിന്റെ സന്തോഷത്തിലാണ് താരത്തിന്റെ ആരാധകർ.


താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ചർച്ച ആവുന്നത്. കഴിഞ്ഞ വർഷം ജനുവരി 30നായിരുന്നു താരത്തിന്റെ വിവാഹം. ദുബായിൽ ബിസിനസുകാരനായ അരുണാണ് ഭാമയുടെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹത്തിന് ശേഷം അരുൺ നാട്ടിൽ സെറ്റിൽഡ് ആവുകയും ചെയ്തു.ഭാമയുടെ സഹോദരി ഭർത്താവും അരുണും തമ്മില്ലുള്ള സൗഹൃദമാണ് ഭാമയുടെയും അരുണിന്റേയും വിവാഹത്തിലേക്കെത്തിച്ചത്.


ഈയടുത്താണ് താരം ഒരു അമ്മ ആയ വിവരം ചർച്ച ആയത്. താരമൊരു പെൺകുഞ്ഞിനാണ് ജന്മം കൊടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ താരം ഇപ്പോൾ പങ്ക് വച്ച ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഒരു സാധാരണ സാരിയിൽ എന്നാൽ അതി മനോഹരി ആയി ഗ്ലാമർ ലുക്കിലാണ് താരം പ്രത്യക്ഷപെട്ടിരിക്കുന്നത്. താരവും കുഞ്ഞുമായുള്ള ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.